സ്വന്തം ലേഖകൻ: കോവിഡ് വാക്സിനെടുത്തവർക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ നൽകാൻ കടകൾക്ക് അനുമതി നൽകി സൗദി വാണിജ്യ മന്ത്രാലയം. പൊതുജനാരോഗ്യ സുരക്ഷക്കും ആളുകളെ വാക്സിനെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കാനുമാണ് ഉപഭോക്താക്കൾക്ക് കച്ചവട സ്ഥാപനങ്ങളിൽ പ്രത്യേക ഡിസ്കൗണ്ട് നൽകുന്നതിന് സേവനമൊരുക്കിയിരിക്കുന്നത്. വാക്സിനെടുത്തവർക്ക് പ്രത്യേക ഡിസ്കൗണ്ട് നൽകാൻ കടയുടമകളെ അനുവദിക്കുന്നതാണ് പുതിയ സേവനം. എല്ലാ കച്ചവട കേന്ദ്രങ്ങൾക്കും കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഡിസ്കൗണ്ട് …
സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് വരുന്ന 16 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഖത്തറിൽ ഇനി ഹോട്ടൽ ക്വാറൻറീൻ വേണ്ട. കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച മാതാപിതാക്കൾെക്കാപ്പം ഖത്തറിലേക്ക് വരുന്ന കുട്ടികൾക്കാണിത് ബാധകമാവുക. ഇവർക്ക് ഹോം ക്വാറൻറീൻ മതി. കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തർ പുറത്തിറക്കുന്നുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിയാണ് …
സ്വന്തം ലേഖകൻ: ഉംറ പെർമിറ്റ് കൈമാറി ഉപയോഗിച്ചാൽ പിടി വീഴും; മുന്നറിയിപ്പുമായി സൗദി ഹജജ് മന്ത്രാലയം. ഉംറ ആപ്പ് ഇതമര്‍ന അപേക്ഷയിലൂടെ നല്‍കിയ ഉംറ പെര്‍മിറ്റ്, അനുവദനീയമായ ഗുണഭോക്താവിനു പകരം മറ്റൊരാള്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അവസരം നല്‍കരുതെന്ന് ഹജജ്, ഉംറ മന്ത്രാലയം ഉത്തരവിറക്കി. ഇത്തരം പ്രവണത അനുവദനീയമല്ല. ഇത് ഇതമര്‍ന, തവക്കല്‍ന ആപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് …
സ്വന്തം ലേഖകൻ: കൊവിഡ് യാത്രാ നടപടികളിൽ ഇളവുള്ള 13 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അബുദാബി പുറത്തിറക്കി. സൗദി അറേബ്യ, ഖസാക്കിസ്ഥാൻ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. നേരത്തെ ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഖസാക്കിസ്ഥാൻ, മൊറീഷ്യസ്, ന്യൂസീലൻഡ്, സിംഗപ്പൂർ എന്നീ രാജ്യക്കാർക്ക് ഇളവുണ്ടായിരുന്നു. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗത്തിന്റെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്ഥാപനം മാറി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടു കടത്തുമെന്ന് മുന്നറിയിപ്പ്. ഇത് കണ്ടെത്താൻ മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി കടകളിലും സഹകരണ സംഘങ്ങളിലും പരിശോധന നടത്തും. ഹോം ഡെലിവറി നടത്തുന്ന തൊഴിലാളികൾ അതേ സ്ഥാപനത്തിലെ ജീവനക്കാരായിരിക്കണം. നിലവിൽ അങ്ങനെയല്ലാതെ നിരവധി പേർ ജോലി ചെയ്യുന്നതായുള്ള …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനനിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള എല്ലാ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും തമിഴ്നാട് അതിർത്തിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു. തമിഴ്നാടിന്റെ ഇ–പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുളള യാത്രക്ക് നിയന്ത്രണങ്ങളില്ല. ചൊവ്വാഴ്ച ഉച്ച മുതൽ ആരംഭിച്ച നടപടിയിൽ വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര ഉഷ്മാവും …
സ്വന്തം ലേഖകൻ: രാജ്യത്തേക്കും പുറത്തേക്കും ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി. 2019 മാർച്ചിൽ ഇതോപ്യയിൽ നടന്ന വിമാനദുരന്തത്തെ തുടർന്ന് ഈ വിഭാഗത്തിൽപെടുന്ന വിമാനങ്ങളുടെ സർവിസിന് സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. വ്യോമയാന സുരക്ഷക്ക് ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതിനാലാണ് 2019 മാർച്ച് 12 …
സ്വന്തം ലേഖകൻ: കേരളത്തില്‍ 1412 പേര്‍ക്ക് കോവിഡ്. ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന ഒരാള്‍ക്കു കൂടി കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചു. യുകെയില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗമില്ല. അടുത്തിടെ യുകെ (98), ദക്ഷിണാഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആദ്യ ഘട്ട കൊവിഡ് ഇളവുകൾ പ്രാബല്യത്തിൽ. ജനജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണ് ഇളവുകൾ. ഇതോടെ മൂന്നാമത്തെ ദേശീയ ലോക്ക്ഡൗണും ഔദ്യോഗികമായി അസാധുവായി. ഫെബ്രുവരി 22 നാണ് ബോറിസ് ജോൺസൺ ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനുള്ള നാല് ഘട്ടങ്ങളായുള്ള റോഡ്മാപ്പ് പ്രഖ്യാപിച്ചത്. ഓരോ ഘട്ടവും കൊവിഡ് കണക്കുകൾ സൂക്ഷമായി പരിശോധിച്ചാണ് …
സ്വന്തം ലേഖകൻ: ജകുടുംബത്തിൽനിന്നു നേരിട്ട കടുത്ത അവഗണനയും വിവേചനവും തുറന്നു പറഞ്ഞ് ബ്രിട്ടിഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ മേഗൻ മാർക്കിൾ. യുഎസ് മാധ്യമമായ സിബിഎസിൽ ഓപ്ര വിൻഫ്രയ്ക്കു നൽകിയ അഭിമുഖത്തിലാണ് മേഗന്റെ വെളിപ്പെടുത്തൽ. നേരിടേണ്ടി വന്ന കടുത്ത അവഗണനയിൽ ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചെന്നും മേഗൻ പറഞ്ഞു. തന്റെ മകൻ ആർച്ചിക്ക് രാജകുടുംബത്തിൽ യാതൊരു …