സ്വന്തം ലേഖകൻ: നന്ദിഗ്രാമില്‍ വെച്ച് ആക്രമിക്കപ്പെട്ട പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാലിനേറ്റ പരിക്കുകള്‍ ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റതായി എസ്.എസ്.കെ.എം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. “ഇടതുകാലിന്റെ കണങ്കാലിനാണ് ഗുരുതര പരിക്ക്. വലതു തോളെല്ലിനും കഴുത്തിലും കൈപ്പത്തിയിലും പരിക്കേറ്റിട്ടുണ്ട്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123, കാസര്‍ഗോഡ് 121, ഇടുക്കി 85, വയനാട് 63, പാലക്കാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തെയും ജനങ്ങളെയും ഒരുപോലെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകളാണു ഹാരിയും മേഗനും കഴിഞ്ഞ ദിവസം നടത്തിയത്. ഡ്യൂക് ഓഫ് സക്സസ് ഹാരിയും ഡച്ചസ് ഓഫ് സസക്സ് മേഗൻ മാർക്കിളും ഓപ്ര വിൻഫ്രിയോടു പറഞ്ഞ കാര്യങ്ങൾ മുഴുവൻ ചെന്ന് തറച്ചത് രാജകുടുംബത്തിൻ്റെ നെഞ്ചിലാണ്. രാജകുടുംബത്തിലെ ജീവിതം കഠിനമായിരുന്നെന്നും മാനസിക പീഡനത്തെത്തുടർന്ന് പലപ്പോഴും ജീവനൊടുക്കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നുവെന്നും …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ജേര്‍മി കോര്‍ബിന്‍. ബ്രിട്ടീഷ് പാര്‍ലമെന്റിലായിരുന്നു ജേര്‍മി കോര്‍ബിന്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കര്‍ഷക സമരത്തിന് പിന്തുണ നല്‍കി ‘ഇന്ത്യന്‍ കര്‍ഷകരുടെ …
സ്വന്തം ലേഖകൻ: യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥി സുനാമി യാഥാർഥ്യമാകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ഇവിടെ നുഴഞ്ഞു കയറ്റത്തിനിടെ പിടിയിലായി. ഇവരിലേറെയും കുട്ടികളാണെന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് തടങ്കലിലുള്ളത് ആയിരക്കണക്കിന് അഭയാർഥികളായ കുട്ടികളാണ്. അഭയാർഥികളുടെ കാര്യത്തില്‍ അനുതാപ പരിഗണന സ്വീകരിക്കുമെന്ന പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനത്തോടെ ആയിരങ്ങളാണ് അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തുന്നത്. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം 20 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് അസംസ്കൃത എണ്ണവില ഉയരാൻ നിമിത്തമായതായി റിപ്പോർട്ട്. സൗദിയുടെ എണ്ണപ്പാടങ്ങൾക്കോ സംഭരണ കേന്ദ്രങ്ങൾക്കോ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല. സൗദി കൃത്യസമയത്തു തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ, ആക്രമണം കൊണ്ടുണ്ടായ സുരക്ഷാ പ്രശ്നങ്ങളാണു രാജ്യാന്തര വിപണിയിൽ ക്രൂഡ് വില …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ ഒഴിവാക്കണമെന്നും പകരം സ്വദേശികളെ നിയമിക്കണമെന്നും ആവശ്യപ്പെടുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വിദേശികളെയും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണമെന്നും, അത്യാവശ്യത്തിനു വേണ്ടി സഹായികളായി മാത്രം വേണ്ടി വന്നാല്‍ നില നിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന കരട് ബില്ല് മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ബേദര്‍ അല്‍ …
സ്വന്തം ലേഖകൻ: ഹജ്ജ്, ഉംറ തീര്‍ത്ഥാടന മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്‍കി സൗദി അറേബ്യ. ഇഖാമ പുതുക്കാനും, ലെവി അടക്കാനും ആറ് മാസത്തെ ഇളവ് ഉള്‍പ്പെടെ കോവിഡ് കാലത്ത് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായകമാകുന്ന തീരുമാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ താല്‍പര്യപ്രകാരമുള്ള പുതിയ തീരുമാനം വിദേശതൊഴിലാളികള്‍ക്ക് ഏറെ …
സ്വന്തം ലേഖകൻ: സ്വദേശിവത്കരണം പാലിക്കുന്ന കമ്പനികൾക്ക് വിദേശ തൊഴിലാളികളുടെ ലേബർ പെർമിറ്റ് ഫീസിൽ കുറവുവരുത്താനും സുൽത്താൻ അംഗീകാരം നൽകിയ സാമ്പത്തിക ഉത്തേജന പാക്കേജിൽ നിർദേശിക്കുന്നുണ്ട്. ഇൻറർമീഡിയറ്റ്, ടെക്നികൽ, സ്പെഷലൈസ്ഡ് തസ്തികകളിലെ പുതിയ വിസക്കും നിലവിലുള്ളവ പുതുക്കുന്നതിനും ഇൗ ആനുകൂല്യം ലഭിക്കും. സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സ്വദേശിവത്കരണ തോത് പൂർത്തീകരിച്ച സ്ഥാപനങ്ങൾക്ക് 50 ശതമാനവും സ്വദേശി ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് …
സ്വന്തം ലേഖകൻ: സൗദിയിലെ പുതിയ തൊഴിൽ പരിഷ്കരണ പദ്ധതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ തൊഴിൽ പരിഷ്ക്കരണ പദ്ധതി കഴിഞ്ഞ നവംബർ നാലിനാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. 2021 മാർച്ച് 14 ഞായറാഴ്ച മുതൽ പദ്ധതി പ്രാബല്യത്തിൽ …