1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫെയ്സ്ബുക്കിന് ബിജെപി ചായ്‌വെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്; മറുപടിയുമായി കമ്പനി
ഫെയ്സ്ബുക്കിന് ബിജെപി ചായ്‌വെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്; മറുപടിയുമായി കമ്പനി
സ്വന്തം ലേഖകൻ: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ പാർട്ടിയോ രാഷ്ട്രീയ സ്വാധീനമോ പരിഗണിക്കാതെ വിലക്ക് ഏർപ്പെടുത്തുമെന്നു സമൂഹമാധ്യമമായ ഫെയ്സ്ബുക്. വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണകക്ഷി നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യയിൽ ഫെയ്സ്ബുക് ഒഴിഞ്ഞുമാറുകയാണെന്ന യുഎസ് മാധ്യമറിപ്പോർട്ടിനെത്തുടർന്നാണ് കമ്പനിയുടെ വിശദീകരണം. ‘വിദ്വേഷ പ്രസംഗവും അതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവും തടയുക എന്ന ഞങ്ങളുടെ നയം ആഗോളതലത്തിൽ പാർട്ടിയോ രാഷ്ട്രീയ സ്വാധീനമോ …
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് മരണം അര ലക്ഷം കടന്നു
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് മരണം അര ലക്ഷം കടന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1099 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്നു വന്ന 37 പേര്‍ ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു …
ബ്രിട്ടനിൽ കനത്ത മഴയും രൂക്ഷമായ വെള്ളക്കെട്ടും; കാറുകളിൽ കുടുങ്ങിയത് നൂറ്‌ കണക്കിന് യാത്രക്കാർ
ബ്രിട്ടനിൽ കനത്ത മഴയും രൂക്ഷമായ വെള്ളക്കെട്ടും; കാറുകളിൽ കുടുങ്ങിയത് നൂറ്‌ കണക്കിന് യാത്രക്കാർ
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ അതിതീവ്ര മിന്നലും കനത്ത മഴയും തുടരുന്നു. പ്രധാന റോഡുകളില്‍ പലതും വെള്ളത്തിനടിയിലായി. കാറില്‍ കുടുങ്ങിയ നിരവധി പേരെയാണ് രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയത് .ലണ്ടനിൽ മഴ കനത്തതോടെ ഒരു ഷോപ്പിങ് സെന്ററില്‍ നിന്നും ആളുകളെ ധൃതിപിടിച്ച് ഒഴിപ്പിക്കുകയും പെരുമഴയില്‍ കാറുകളില്‍ കുടുങ്ങിയ ഡ്രൈവര്‍മാരെ രക്ഷപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് തിമിര്‍ത്തു പെയ്ത പെരുമഴയില്‍ …
“പ്രസിഡന്റായാൽ ഇന്ത്യയ്ക്കൊപ്പം നിൽക്കും,” അതിർത്തി പ്രശ്നത്തിലും എച്ച് 1 ബി വിസയിലും നിലപാടെടുത്ത് ബൈഡൻ
“പ്രസിഡന്റായാൽ ഇന്ത്യയ്ക്കൊപ്പം നിൽക്കും,” അതിർത്തി പ്രശ്നത്തിലും എച്ച് 1 ബി വിസയിലും നിലപാടെടുത്ത് ബൈഡൻ
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് ഒപ്പം നിൽക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഡെമോക്രാറ്റിക്ക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബൈഡൻ. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഇന്ത്യ നേരിടുന്ന ഭീഷണികളിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നു അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. …
മൗറീഷ്യസിൽ ജപ്പാന്റെ എണ്ണക്കപ്പൽ രണ്ടായി പിളർന്നു; മേഖലയിൽ പാരിസ്ഥിതിക അടിയന്തിരാവസ്ഥ
മൗറീഷ്യസിൽ ജപ്പാന്റെ എണ്ണക്കപ്പൽ രണ്ടായി പിളർന്നു; മേഖലയിൽ പാരിസ്ഥിതിക അടിയന്തിരാവസ്ഥ
സ്വന്തം ലേഖകൻ: നാലായിരം ടൺ ഓയിലുമായി പോയ ജപ്പാന്റെ കപ്പൽ മൗറീഷ്യസ് തീരത്ത് തകർന്നു. കപ്പൽ രണ്ടായി പിളർന്നുവെന്നാണ് റിപ്പോർട്ടുകൾ. ജൂലായ് 25ന് പുറപ്പെട്ട എം.വി വകാഷിയോ എന്ന കപ്പലാണ് തകർന്നതെന്ന് ദ്വീപധികൃതർ പറഞ്ഞു. കപ്പലിൽ സംഭരിച്ചു വച്ചിരുന്ന ഇന്ധനത്തിന്റെ ഭൂരിഭാ​ഗവും കടലിൽ താഴ്ന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതീവ പരിസ്ഥിതി ലോല മേഖലയായ പവിഴപ്പുറ്റിലേക്ക് ഇന്ധനം …
സ്വാതന്ത്യ്ര ദിനം: ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ; മറീനയിൽ ദേശീയ പതാകയുമായി പ്രകടനം
സ്വാതന്ത്യ്ര ദിനം: ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ; മറീനയിൽ ദേശീയ പതാകയുമായി പ്രകടനം
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും അബുദാബിയിലെ അഡ് നോക് കെട്ടിടവും ത്രിവർണമണിഞ്ഞു. ഇന്ത്യയുടെ 74–ാമത് സ്വാതന്ത്ര്യദിനാഘോഷ രാത്രിയിൽ രാത്രി 8.45നാണ് ത്രിവർണ പതാക പ്രത്യക്ഷപ്പെട്ടത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിൻ്റെ ഉൗഷ്മളത പ്രകടിപ്പിക്കുന്നതായി. അപൂർവ കാഴ്ച കാണാൻ ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരിയും ഒട്ടേറെ …
കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം; മാപ്പ് പറഞ്ഞ് ന്യൂസ് വീക്ക്
കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം; മാപ്പ് പറഞ്ഞ് ന്യൂസ് വീക്ക്
സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അമേരിക്കന്‍ മാസികയായ ന്യൂസ് വീക്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനം വംശീയതയും വിദ്വേഷവും വളര്‍ത്തുന്നതിന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഖേദ പ്രകടനവുമായി മാസിക രംഗത്തെത്തിയത്. ഒപീനിയന്‍ എഡിറ്റര്‍ ജോഷ് ഹമ്മറും …
കൊവിഡ് വാക്‌സിൻ ഉത്പാദനത്തിന് തുടക്കമിട്ട് റഷ്യ; സൌദിയിലും യുഎഇയിലും പരീക്ഷിക്കും
കൊവിഡ് വാക്‌സിൻ ഉത്പാദനത്തിന് തുടക്കമിട്ട് റഷ്യ; സൌദിയിലും യുഎഇയിലും പരീക്ഷിക്കും
സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍ റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു. ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്പുട്‌നിക്-അഞ്ച് വാക്‌സിന്റെ ഉത്പാദനമാണ് തുടങ്ങിയത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം ചില വിദഗ്ദ്ധര്‍ വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. …
കൊവിഡ് രോഗികളെ കൊണ്ടുപോകാൻ കാപ്സ്യൂൾ എയർ ആംബുലൻസുമായി അബുദാബി പോലീസ്
കൊവിഡ് രോഗികളെ കൊണ്ടുപോകാൻ കാപ്സ്യൂൾ എയർ ആംബുലൻസുമായി അബുദാബി പോലീസ്
സ്വന്തം ലേഖകൻ: കൊവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ബാധിച്ചവരെ എളുപ്പത്തിലും സുരക്ഷിതവുമായ രീതിയിൽ കൊണ്ടുപോകുന്നതിന് നൂതന ‘ക്യാപ്‌സ്യൂൾ’ എയർ ആംബുലൻസ് സംവിധാനമൊരുക്കി അബുദാബി പോലീസ്. മേഖലയിൽ പുതിയരീതിയാണിത്. അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ‘ക്യാപ്‌സ്യൂൾ’ രൂപത്തിലുള്ള ഈ സംവിധാനത്തിനുള്ളിൽ ഒരാളെ കിടത്തിക്കൊണ്ടുപോകാം. കൊവിഡിനെതിരേ രാജ്യംനടത്തുന്ന ശ്രമങ്ങൾക്ക് കൂടുതൽ ശക്തിപകരുന്ന സംവിധാനമാണിത്. രോഗബാധിതരായ പ്രായമുള്ളവരെ ഇത്തരത്തിൽ എളുപ്പത്തിൽ ആശുപത്രികളിലേക്ക് കൊണ്ടുപോകാനാവുമെന്ന് …
സൌദിയിൽ പുതിയ അധ്യയന വർഷം ഈ മാസം 30 ന് തുടങ്ങും; ആദ്യ 7 ആഴ്ച ക്ലാസുകൾ ഓൺ‌ലൈനിൽ
സൌദിയിൽ പുതിയ അധ്യയന വർഷം ഈ മാസം 30 ന് തുടങ്ങും; ആദ്യ 7 ആഴ്ച ക്ലാസുകൾ ഓൺ‌ലൈനിൽ
സ്വന്തം ലേഖകൻ: സൗദിയിൽ പുതിയ അധ്യയന വർഷം ഇൗ മാസം 30 ന് ആരംഭിക്കുമെന്നും ഏഴ് ആഴ്ച കൂടി ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും സൗദി വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അൽ ഷെയ്ഖ് അറിയിച്ചു. എല്ലാ തലത്തിലുള്ള വിദ്യാർഥികളും ഇതേ രീതി അനുവർത്തിക്കണം. കൊവിഡ് മഹാമാരിയുടെ ആഘാതം രാജ്യം ഇപ്പോഴും അഭിമുഖീകരിക്കുന്നതിനാൽ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച ശേഷമാണ് …