1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സർഫിങ്ങിനിടെ യുവതിയുടെ കാലിൽ കടിച്ച് വലിച്ച സ്രാവിനെ പഞ്ഞിക്കിട്ട് “ഇടിയൻ” ഭർത്താവ്!
സർഫിങ്ങിനിടെ യുവതിയുടെ കാലിൽ കടിച്ച് വലിച്ച സ്രാവിനെ പഞ്ഞിക്കിട്ട് “ഇടിയൻ” ഭർത്താവ്!
സ്വന്തം ലേഖകൻ: മൂന്ന് മീറ്ററോളം നീളമുള്ള സ്രാവ് തന്റെ ഭാര്യയുടെ കാലില്‍ കടിച്ച് വലിച്ചു കൊണ്ടുപോകുന്നത് നോക്കി നില്‍ക്കാന്‍ മാര്‍ക്കിനാവുമായിരുന്നില്ല. ഭാര്യയെ രക്ഷിക്കാന്‍ വമ്പന്‍ സ്രാവിനെ ആക്രമിക്കുക മാത്രമേ മാര്‍ക്കിന് ആ സന്ദര്‍ഭത്തില്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഭാര്യയുടെ കാലില്‍ നിന്ന് പിടി വിടുന്നതു വരെ മാര്‍ക്ക് സ്രാവിനെ സര്‍വശക്തിയുമെടുത്ത് ഇടിച്ചു. ഒടുവില്‍ ആ സ്രാവ് തന്റെ …
“എന്നേക്കാള്‍ നല്ലവര്‍ വരും, എന്നെ ആരെങ്കിലും ഓര്‍ക്കുമോ?“ പാട്ടും പാടി വിരമിക്കാൻ ധോനി മാത്രം!
“എന്നേക്കാള്‍ നല്ലവര്‍ വരും, എന്നെ ആരെങ്കിലും ഓര്‍ക്കുമോ?“ പാട്ടും പാടി വിരമിക്കാൻ ധോനി മാത്രം!
സ്വന്തം ലേഖകൻ: “ഞാനീ നിമിഷത്തിന്റെ കവിയാണ്, എന്റെ കഥയ്ക്ക് നിമിഷങ്ങളുടെ ആയുസ്സേയുള്ളു…. എനിക്ക് മുമ്പും ഒരുപാട് കവികള്‍ വന്നുപോയി… ചിലര്‍ കരഞ്ഞുകൊണ്ടു മടങ്ങി… ചിലര്‍ നല്ല പാട്ടുകള്‍പാടി… അവരും ആ നിമിഷങ്ങളുടെ ഭാഗമായിരുന്നു. ഞാനും ഈ നിമിഷത്തിന്റെ ഭാഗം മാത്രം. നാളെ ഞാനും നിങ്ങളെ വിട്ടുപോകും. നല്ലപാട്ടുകള്‍ പാടാന്‍ എന്നേക്കാള്‍ നല്ലവര്‍ നാളെ വരും. എന്നെ …
സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ്; 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ്; 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1600 കടക്കുന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. …
ലണ്ടനിൽ നിന്നു കൊച്ചിയിലേക്ക് പ്രത്യേക എയർ ഇന്ത്യ സർവീസ്; ബ്രിട്ടനിൽ ലോക്ക്ഡൌൺ ഇളവുകൾ
ലണ്ടനിൽ നിന്നു കൊച്ചിയിലേക്ക് പ്രത്യേക എയർ ഇന്ത്യ സർവീസ്; ബ്രിട്ടനിൽ  ലോക്ക്ഡൌൺ ഇളവുകൾ
സ്വന്തം ലേഖകൻ: സെപ്റ്റംബർ നാലു മുതൽ 26 വരെ എല്ലാ ആഴ്ചയും കൊച്ചിയിൽ നിന്നു ലണ്ടൻ ഹീത്രൂവിലേക്കും തിരിച്ച് കൊച്ചിയിലേക്കും എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവീസുകൾ. സെപ്റ്റംബറിലെ എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിൽനിന്നും ലണ്ടനിലേക്ക് പറക്കുന്ന വിമാനം പിറ്റേന്ന് ഹീത്രൂവിൽ നിന്നും കൊച്ചിയിലേക്ക് തിരിക്കും. 10 മണിക്കൂർ നീളുന്ന നോൺസ്റ്റോപ്പ് സർവീസുകളാണ് വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി …
ജോ ബൈഡനും കമല ഹാരിസിനുമെതിരെ വീണ്ടും വാളെടുത്ത് ട്രം‌പ്; ഇന്ത്യന്‍ പിന്തുണ തനിക്കെന്നും വാദം
ജോ ബൈഡനും കമല ഹാരിസിനുമെതിരെ വീണ്ടും വാളെടുത്ത് ട്രം‌പ്; ഇന്ത്യന്‍ പിന്തുണ തനിക്കെന്നും വാദം
സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ ജോ ബൈഡനും കമല ഹാരിസിനുമെതിരെ വീണ്ടും അധിക്ഷേപവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന് കീഴിലെ അമേരിക്കയില്‍ ജനങ്ങളാരും സുരക്ഷിതരായിരിക്കില്ലെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. കമലയ്ക്കും ബൈഡനും അമേരിക്കന്‍ പൊലീസിനോട് ശത്രുതയാണെന്ന് ആരോപിച്ച ട്രംപ് ഇവര്‍ പൊലീസിനെതിരെ ഇടതുപക്ഷ യുദ്ധത്തിന്റെ കേന്ദ്രത്തിലാണെന്നും പറഞ്ഞു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് …
യുഎഇ-ഇസ്രയേൽ സമാധാന കരാർ; മുഖം ചുളിച്ച് തുർക്കുയും പലസ്തീൻ സംഘടനകളും
യുഎഇ-ഇസ്രയേൽ സമാധാന കരാർ; മുഖം ചുളിച്ച് തുർക്കുയും പലസ്തീൻ സംഘടനകളും
സ്വന്തം ലേഖകൻ: ഇസ്രഈലുമായി ധാരണയായ സമാധാന പദ്ധതിക്കു പിന്നാലെ യു.എ.ഇ-തുര്‍ക്കി ബന്ധം കൂടുതല്‍ വഷളാവാനുള്ള സാധ്യതകള്‍ ഏറുന്നു. യു.എ.ഇയുമായുള്ള തുര്‍ക്കിയുടെ നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരിക്കുന്നത്. “ഫലസ്തീനെതിരെയുള്ള നീക്കം സഹിക്കാവുന്ന നടപടിയല്ല. ഫലസ്തീന്‍ ഒന്നുകില്‍ യു.എ.ഇയിലെ എംബസി അടക്കുകയോ പിന്‍വലിക്കുകയോ ചെയ്യും. അതേ കാര്യം ഇപ്പോള്‍ ഞങ്ങള്‍ക്കും സാധുതയുള്ളതാണ്,” …
കൊവിഡ് വാക്‌സിന്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം; ചൈന: സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തോട് മോദി
കൊവിഡ് വാക്‌സിന്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം; ചൈന: സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തോട് മോദി
സ്വന്തം ലേഖകൻ: എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുമെന്നും വ്യക്തിഗത ആരോഗ്യവിവര ശേഖരണമടക്കം പദ്ധതിയുടെ ഭാഗമാകുമെന്നും ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കാനും പദ്ധതി സഹായകരമാകുമെന്നും മോദി പറഞ്ഞു. രാജ്യം നേരിടുന്ന കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്ന എല്ലാ …
സൈക്കിൾ സൗഹൃദ നഗരമാകാൻ ദുബായ്; യാത്രക്കാർക്ക് സമഗ്ര ഗതാഗത നിയമാവലി വരുന്നു
സൈക്കിൾ സൗഹൃദ നഗരമാകാൻ ദുബായ്; യാത്രക്കാർക്ക് സമഗ്ര ഗതാഗത നിയമാവലി വരുന്നു
സ്വന്തം ലേഖകൻ: സൈക്കിൾ സൗഹൃദ നഗരമാക്കാനുള്ള കർമപരിപാടികൾക്കു തുടക്കം. സൈക്കിൾ യാത്രക്കാർക്കുള്ള സമഗ്ര ഗതാഗത നിയമാവലിക്കു രൂപം നൽകാൻ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. കായികരംഗത്തടക്കം സൈക്ലിങ്ങിനു പ്രധാന്യം നൽകും. കൂടുതൽ സൈക്ലിങ് ട്രാക്കുകൾ നിർമിച്ച് സുരക്ഷാനടപടികൾ സ്വീകരിക്കും. സൈക്കിൾ സാവാരി …
ഒമാനിൽ സ്പോൺസറുടെ കീഴിലല്ലാതെയുള്ള ജോലിയ്ക്ക് വിലക്ക്; രാത്രി സഞ്ചാര വിലക്ക്​ ശനിയാഴ്​ച വരെ
ഒമാനിൽ സ്പോൺസറുടെ കീഴിലല്ലാതെയുള്ള ജോലിയ്ക്ക് വിലക്ക്; രാത്രി സഞ്ചാര വിലക്ക്​ ശനിയാഴ്​ച വരെ
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികൾ സ്പോൺസർക്ക് കീഴിലല്ലാതെ ജോലിചെയ്യുന്നത് ശിക്ഷാർഹമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. ഒരു മാസം തടവും 800 റിയാൽ പിഴയുമാണ് ശിക്ഷ. തുടർന്നു നാടുകടത്തും. തൊഴിൽ പെർമിറ്റില്ലാതെ ജോലി ചെയ്താലും ഇതേ ശിക്ഷയുണ്ട്. തൊഴിലാളിയെ മറ്റൊരാൾക്കു കീഴിൽ ജോലിചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമയ്ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. ഒരുമാസം തടവും 1,000 റിയാൽ പിഴയുമാണ് …
കുവൈത്തിൽ ബാർബർ ഷോപ്പുകൾ തുറക്കുന്നത് നേരത്തെയാക്കാൻ തീരുമാനം
കുവൈത്തിൽ ബാർബർ ഷോപ്പുകൾ തുറക്കുന്നത് നേരത്തെയാക്കാൻ തീരുമാനം
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ അടഞ്ഞുകിടക്കുന്ന ബാർബർഷോപ്പുകൾ തുറക്കുന്നത് നേരത്തേയാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇളവിന്റെ നാലാം ഘട്ടം തുടങ്ങുന്ന 18 മുതൽ ബാർബർഷോപ്പുകൾ തുറന്നു പ്രവർത്തിക്കും. ഇവയ്ക്കൊപ്പം സ്പോർട്സ്-ഹെൽത്ത് ക്ലബ്ബുകൾ, തയ്യൽ കടകൾ, വർക്​ഷോപ്പുകൾ എന്നിവയുടെ പ്രവർത്തനവും പുനരാരംഭിക്കും. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് അധ്യക്ഷത വഹിച്ചു. 18 …