സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവുന്നതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആകെ ആളുകളുടെ പത്ത് ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നത്. …
സ്വന്തം ലേഖകൻ: ശ്രീലങ്കൻ പൗരനെ നടുറോഡിലിട്ട് തല്ലിക്കൊന്ന സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇത് പാകിസ്താനെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ആൾക്കൂട്ട ആക്രമണം “ഭീകരം” എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇമ്രാന്റെ ട്വീറ്റ്. ലോകത്തിനു മുന്നിൽ തന്റെ രാജ്യം നാണം കെട്ട ദിവസമാണിതെന്നും ഇമ്രാൻ കുറിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരെയും …
സ്വന്തം ലേഖകൻ: ഫ്രാൻസുമായി 13 നിർണായക കരാറുകൾ ഒപ്പിട്ട് യുഎഇ 6600 കോടി ദിർഹം വിലമതിക്കുന്ന 80 റഫാൽ യുദ്ധവിമാനങ്ങൾ യുഎഇക്ക് വിൽക്കാനുള്ള കരാർ എക്കാലത്തെയും വലിയ ആയുധ ഇടപാടാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. വെള്ളിയാഴ്ച എക്സ്‌പോ ദുബായ് സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ …
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളോടു മാസ്‌ക് ധരിക്കാനും വാക്‌സീന്‍ പൂര്‍ത്തിയാക്കാനും സൗദി വിദ്യാഭ്യാസ മന്ത്രാലയം. എല്ലായിടങ്ങളിലും വിദ്യാര്‍ഥികള്‍ മാസ്‌ക ധരിക്കുക, രണ്ടു ഡോസ് വാക്‌സീന്‍ പൂര്‍ത്തിയാക്കുക, ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുക എന്നിങ്ങനെയാണു വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. ആശങ്കയുണ്ടാക്കുന്ന വകഭേദങ്ങളില്‍ ഒന്നാണ് ഒമിക്രോണ്‍. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് ഒമിക്രോണ്‍ വകഭേദം അടക്കമുള്ള …
സ്വന്തം ലേഖകൻ: സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിങ് രീതി ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ. ഡിസംബർ 4 മുതൽ സ്ഥാപനങ്ങളിൽ സകാത്ത്-ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പരിശോധന നടത്തും. ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ആദ്യ ഘട്ടത്തിൽ 5,000 റിയാൽ പിഴ ചുമത്തും. കൃത്രിമത്വം കാണിക്കുന്നവർക്ക് 10,000 റിയാലാണു പിഴ. ഇന്നു മുതൽ പേന കൊണ്ടെഴുതുന്ന …
സ്വന്തം ലേഖകൻ: യുകെയിൽ പുതിയ കോവിഡ് ബോഡി മരുന്നിന് അംഗീകാരം. ദ മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജൻസിയാണ് (എംഎച്ച്ആർഎ) മരുന്നിന് അംഗീകാരം നൽകിയത്.ഇത് ഒമിക്രോൺ ചികിത്സയ്‌ക്കും ഫലപ്രദമാകുമെന്നാണ് കണക്കുകൂട്ടൽ. സേവുഡി അഫവാ സോത്രോവിമാബ് എന്നാണ് മരുന്നിന്റെ പേര്. ജിഎസ്‌കെയും വീർ ബയോടെക്‌നോളജിയും ചേർന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. മോൽനുപിറാവിറിന് ശേഷം എംഎച്ച്ആർഎ അംഗീകരിച്ച …
സ്വന്തം ലേഖകൻ: ഏതാനും മാസങ്ങൾക്കുള്ളിൽ യൂറോപ്പിലെ മൊത്തം കോവിഡ് അണുബാധകളിൽ പകുതിയിലധികവും ഒമിക്രോൺ വകഭേദം മൂലമാകുമെന്ന് യൂറോപ്യൻ യൂണിയന്‍റെ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു. അതേസമയം, ഈ മേഖലയിൽ ഗുരുതരമായ രോഗങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. യൂറോപ്പിൽ ഇതുവരെ ഡസൻ കണക്കിന് ആളുകളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ജര്‍മനിയില്‍ കുത്തിവയ്പ് എടുക്കാത്തവര്‍ക്കുള്ള പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ വൈറസ് അമേരിക്കയിലും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിൽ ആദ്യമായി കലിഫോർണിയയിലാണ് വൈറസ് കണ്ടെത്തിയതെങ്കിൽ, ഡിസംബർ രണ്ടിന് ന്യൂയോർക്ക് സിറ്റി മെട്രോപോലിറ്റൻ ഏരിയയിൽ അഞ്ച് ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചൽ ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഈ വാർത്താ സമ്മേളനത്തിനു …
സ്വന്തം ലേഖകൻ: ഡെൽറ്റ, ബീറ്റ വേരിയന്‍റുകളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയെന്ന് പഠനം. ദക്ഷിഫ്രിക്കൻ ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. രാജ്യത്ത് ലഭ്യമായ സാമ്പിളുകൾ ഉപയോഗിച്ചായിരുന്നു പഠനം. പഠനം മെഡിക്കൽ പ്രീപ്രിന്‍റിൽ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കിലും വിദഗ്ധരുടെ മേൽനോട്ടത്തിന് ഇതുവരെ വിധേയമായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് …
സ്വന്തം ലേഖകൻ: സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാൻ യുഎഇയിലെ ആരോഗ്യ മേഖല സുസജ്ജമാണെന്ന് മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു. വ്യാപനം തടയാൻ മുഴുവൻ പേരും വാക്സിനേഷൻ പൂർത്തിയാക്കണം. വാക്സിൻ സ്വീകരിച്ച് നിശ്ചിത കാലവധി പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുക്കണം. രോഗബാധയുണ്ടായാൽ തന്നെ നില വഷളാകുന്നത് പ്രതിരോധിക്കാനും മരണം …