സ്വന്തം ലേഖകൻ: റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിച്ച് സൗദി അറേബ്യ. മുസ്ലിങ്ങള്‍ക്ക് മതപരമായ തീര്‍ഥാടനങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതാണ് പുതിയ നീക്കം. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. “റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചു. 2022 ജനുവരി 1 മുതല്‍ പ്രവേശിക്കാം,“ …
സ്വന്തം ലേഖകൻ: കോവിഡ് ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ യുകെ നിയന്ത്രണം കടുപ്പിക്കുന്നു. രാജ്യത്ത് ഇതുവരെ 160 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതായി യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി. യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബദ്ധമാക്കി. നൈജീരിയയിൽ നിന്നെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്‍റീൻ നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രി സാജിദ് ജാവിദ് അറിയിച്ചു. ഒമിക്രോണിന്‍റെ വ്യാപനം മന്ദഗതിയിലാക്കാൻ യാത്രാ …
സ്വന്തം ലേഖകൻ: കോവിഡിനേയും ഒമിക്രോണിനെയും പ്രതിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിത വാക്സിനേഷന്‍ പരിഗണിക്കണമെന്നു കമ്മിഷന്‍ മേധാവി പറഞ്ഞു.വളരെ പകര്‍ച്ചവ്യാധി പുതിയ വേരിയന്റിനെതിരായ പോരാട്ടത്തില്‍ വാക്സിനുകള്‍ നിര്‍ണായകമാണെന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ഏകദേശം രണ്ട് ഡസന്‍ രാജ്യങ്ങളില്‍ ഒമിക്രോണിന്റെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇയു …
സ്വന്തം ലേഖകൻ: ശൈത്യകാല അവധിക്കായി യുഎഇയിലെ സ്കൂളുകൾ 9ന് അടയ്ക്കും. ഇന്ത്യൻ സ്കൂളുകൾ രണ്ടാം ടേം പരീക്ഷയും ഫലപ്രഖ്യാപനവും നടത്തിയ ശേഷമാണ് അടയ്ക്കുന്നത്. കുട്ടികളുടെ പഠനം വിലയിരുത്താനുള്ള രക്ഷിതാക്കളുടെ കൂടിക്കാഴ്ചകളും ഓൺലൈനിൽ നടന്നുവരികയാണ്. എന്നാൽ സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിച്ച പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾ പാദവർഷ പരീക്ഷക്കുശേഷമാണ് അവധിയിലേക്കു കടക്കുക. ക്രിസ്മസ്, പുതുവർഷ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ച് സൗദിയിലെത്തിയവർക്ക് ബൂസ്റ്റർ ഡോസ് ലഭിച്ചു തുടങ്ങി. നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് ഇപ്പോൾ ബൂസ്റ്റർ ഡോസ് ലഭിക്കുന്നത്. സ്വിഹത്തി ആപ്ലിക്കേഷൻ വഴി ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിന്ന് കോവിഷീൽഡിന്റെ രണ്ട് ഡോസും സ്വീകരിച്ച് ആറ് മാസം …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്‍റെ മൃതദേഹങ്ങൾ വൈകാതെ നാട്ടിലെത്തിക്കും. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ടോയോട്ട വാഹന ഡീലറായിരുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിർ, അൽ ജമീൽ എന്ന കമ്പനിയിലെ ഫീൽഡ് ഓഫീസറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ശബ്‌ന, മക്കളായ ലൈബ, സഹ, ലൂഥ്ഫി എന്നിവരുൾപ്പെടുന്ന കുടുംബത്തിന്റെ ജീവനാണ് …
സ്വന്തം ലേഖകൻ: ഉഭയകക്ഷി ചർച്ചക്കായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച ഒമാനിലെത്തും. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ വിദേശയാത്രയാണിത്. ഇരു രാജ്യങ്ങളും തമ്മിലെ പൊതുതാൽപര്യ വിഷയങ്ങൾ സുൽത്താൻ ഹൈതം ബിൻ താരിഖുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സാമ്പത്തിക – വ്യവസായ മേഖല യിലെ പ്രത്യേക പദ്ധതികളും …
സ്വന്തം ലേഖകൻ: വീസ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്ന ജീവനക്കാരുടെ താമസ രേഖകൾ നിയമവിധേയമാക്കാൻ കമ്പനികൾക്ക് ഒത്തുതീർപ്പ് തുകയിൽ 50 ശതമാനം ഇളവ് നൽകും. ജീവനക്കാരുടെ താമസാനുമതി രേഖ (റസിഡൻസി പെർമിറ്റ്)യ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും കാലാവധി തീയതി കഴിഞ്ഞിട്ടും പെർമിറ്റ് പുതുക്കി നൽകാതിരിക്കുകയും ചെയ്തതിലൂടെ നിയമലംഘനം നടത്തിയ കമ്പനികൾക്കാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രാലയം …
സ്വന്തം ലേഖകൻ: യുകെയിൽ അറുപതിൽ ഒരാൾക്ക് എന്ന രീതിയിൽ ദിവസേന കോവിഡ് ബാധിക്കുന്നതായി കണക്കുകൾ. ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം കഴിഞ്ഞയാഴ്ച ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത് 1,035,000 പേർക്കാണ്. മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം അഥവാ അറുപതിൽ ഒന്നാണ് ഈ സംഖ്യ. എന്നിട്ടും ആശുപത്രി അഡ്മിഷനും മരണനിരക്കും ഉയരുന്നില്ല എന്നതാണ് പ്രത്യേകത. രാജ്യത്തെ 88 …
സ്വന്തം ലേഖകൻ: ഒമിക്രോൺ ഭീതി പരത്തുന്നതിനിടെ, യൂറോപ്പിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഏഴര കോടി കവിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധന കാരണം വിവിധ രാജ്യങ്ങളിൽ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകത്ത് ഇതുവരെ 38 രാജ്യങ്ങളിലാണ് ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിൽ 23 രാജ്യങ്ങളിൽ രണ്ടുദിവസത്തിനിടെയാണ് …