സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങള്‍ അല്ലാത്ത നാല് യൂറൊപ്യന്‍ രാജ്യങ്ങളുടെ ഒരു സംഘവുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പു വെച്ചു. ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ ഏതാണ്ട് അന്തിമഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു കരാറില്‍ ഇന്ത്യ ഒപ്പ് വയ്ക്കുന്നത്. നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്ലന്‍ഡ്, ലീച്ടെന്‍സ്റ്റീന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂറോപ്യന്‍ ഫ്രീ …
സ്വന്തം ലേഖകൻ: ഓസ്‌ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ പല യൂറോപ്യൻ രാജ്യങ്ങളിളെയും ഭീതിയിലാഴ്ത്തി പുതിയൊരു രോഗം. പാരറ്റ് ഫീവർ എന്നും സിറ്റാക്കോസിസ് അറിയപ്പെടുന്ന ഈ രോഗം തത്തകളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നവയാണ്. പാരറ്റ് ഫീവര്‍ ബാധിച്ച് ഈ വര്‍ഷം യൂറോപ്പില്‍ അഞ്ച് പേർ മരിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. പാരറ്റ് ഫീവര്‍ കേസുകള്‍ വര്‍ധിച്ചു …
സ്വന്തം ലേഖകൻ: ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളും കോൺസുലേറ്റ് ഇടപെടേണ്ടതായ അവരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളും കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ സംഘടനാ നേതാക്കൾ മുൻകൈ എടുത്ത് പ്രവർത്തിക്കണമെന്ന് ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ പുതുതായി ചുമതലയേറ്റ കോൺസുൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ മലയാളീ സംഘടനാ നേതാക്കളോട് നേരിട്ടുള്ള അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം പരിചയപ്പെടുവാനായി …
സ്വന്തം ലേഖകൻ: വാഹനമോടിക്കുമ്പോൾ ഏതെങ്കിലും സ്ഥലത്തിന്റെ ലൊക്കേഷനോ വിലാസമോ കണ്ടെത്താൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമായി കണക്കാക്കുമെന്ന് റോയൽ ഒമാൻ പൊലീസ്. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആർ.ഒ.പി വക്താവ് ഇക്കാര്യം പറഞ്ഞത്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണും ജി.പി.എസ് ആപ്ലിക്കേഷനും മാപ്പുകളും ഉപയോഗിക്കാനുള്ള ഏതൊരു ശ്രമവും ലംഘനമാണ്. വാഹനമോടിക്കുമ്പോൾ ഒരു തരത്തിലും ശ്രദ്ധ തിരിക്കരുത് …
സ്വന്തം ലേഖകൻ: ഒമാനിൽ ജലസേവന മേഖലയിൽ പ്രീപെയ്ഡ് വാട്ടർ മീറ്റർ സംവിധാനവുമായി നാമ വാട്ടർ സർവീസ് കമ്പനി. മികച്ച സാങ്കേതിക വിദ്യകൾ സ്വീകരിച്ച് മെച്ചപ്പെട്ട സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനുള്ള കമ്പനിയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ സുപ്രധാന ചുവടുവെപ്പ്. പുതിയ മീറ്ററുകൾ ഉപയോഗിച്ച് മികച്ച ഉപഭോക്തൃ സേവനത്തിലേക്കുള്ള കമ്പനിയുടെ മുന്നേറ്റമാണ് ഇതിലൂടെ ഉലക്ഷ്യമിടന്നതെന്ന നാമ വാട്ടർ സർവീസസിന്‍റെ …
സ്വന്തം ലേഖകൻ: റമസാനിൽ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും. 30 റിയാലിന് ഒരാഴ്ച മുഴുവൻ പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്ന വീക്ക്‍ലി പാസാണ് റമസാൻ സ്‍പെഷലായി പുറത്തിറക്കിയത്. ഇന്നുമുതല്‍ സ്പെഷ്യല്‍ പാസ് ലഭ്യമാണ്. ഏപ്രില്‍ 11 വരെ ഈ ഓഫര്‍ ലഭ്യമാണ്. 30 റിയാൽ നിരക്കുള്ള യാത്രാ പാസിന് ഏഴു …
സ്വന്തം ലേഖകൻ: യുകെയിൽ ഇന്ന് മുതൽ കെയറർ ജോലിക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് ആശ്രിത വീസ ലഭിക്കില്ല. മുൻകൂട്ടി നൽകിയ അറിയിപ്പ് പ്രകാരം ഇന്ന് മുതൽ ഭർത്താവിനെയോ ഭാര്യയെയോ കുട്ടികളെയോ മറ്റ് ആശ്രിതരെയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് അഥവാ കെയറർമാരുടെ അനുമതിയാണ് ഇല്ലാതാകുന്നത്. സമീപകാലത്ത് യുകെയിലേക്ക് കുടിയേറിയ മലയാളി കെയറർമാരെയും നഴ്‌സുമാരെയും …
സ്വന്തം ലേഖകൻ: ചെംസ്‌ഫോര്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളായ കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ അന്തരിച്ചു. 53 വയസായിരുന്നു. ഇന്നലെ രാവിലെയാണ് ജേക്കബ്ബിന്റെ മരണം സംഭവിച്ചത്. കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യയും മൂന്ന് കുട്ടികള്‍ക്കും ഒപ്പമായിരുന്നു ചെംസ്‌ഫോര്‍ഡില്‍ താമസിച്ചിരുന്നത്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുത്തിരിക്കുന്നതിനാല്‍ പിന്നീട് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ …
സ്വന്തം ലേഖകൻ: എമിറേറ്റില്‍ പുതിയ സിറ്റി ചെക്ക് ഇന്‍ ഫെസിലിറ്റി തുറന്ന് എയര്‍ അറേബ്യ. അല്‍ ഫാഹിദി ഏരിയയിലെ സിറ്റി സെന്റര്‍ അല്‍ ഷിന്ദഘയിലാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുള്‍പ്പടെ രാജ്യത്ത് 12 സിറ്റി ചെക്കിന്‍ സൗകര്യങ്ങളാണുള്ളത്. പുതിയ സേവനം യാത്രക്കാര്‍ക്ക് ഫ്ലൈറ്റിന് 24 മണിക്കൂർ മുമ്പും അവരുടെ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് 8 മണിക്കൂർ …
സ്വന്തം ലേഖകൻ: ആഭ്യന്തരയുദ്ധത്തിനും അരാജകത്വത്തിനും പിന്നാലെ നരഭോജികളായ ഗുണ്ടാസംഘത്തിന്റെ പിടിയിലമർന്ന് കരീബിയൻ രാജ്യമായ ഹെയ്തി. ‘ജി 9 ആൻഡ് ഫാമിലി’ എന്ന കുപ്രസിദ്ധ സംഘമാണ് രാജ്യത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയുയർത്തുന്നത്. സംഘാംഗങ്ങൾ മനുഷ്യരെ പച്ചയ്ക്കു ചുട്ടുതിന്നുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളങ്ങളും പൊലീസ് സ്റ്റേഷനുകളും ആക്രമിച്ചു പിടിയിലാക്കുകയും ജയിലുകൾ തുറന്ന് കുറ്റവാളികളെ സ്വതന്ത്രരാക്കുകയും ചെയ്യുകയാണു സംഘം. …