ഹൂണ്‍സ്ലോ നൈറ്റ് വിജില്‍ നാളെ രാത്രി പത്ത് മുതല്‍ ഇല്‍സ്‌വര്‍ത്തിലെ സെന്റ് ബ്രിഡ്ജറ്റ് പളളിയില്‍ വച്ച് നടക്കും. ഫാ. സാജു മുല്ലശ്ശേരി, കെന്റിലെ ആവേ മരിയ പ്രയര്‍ഗ്രുപ്പ് എന്നിവര്‍ നെറ്റ് വിജിലിന് നേതൃത്വം നല്‍കും. നെറ്റ് വിജിലില്‍ പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. രാത്രി പത്ത് മുതല്‍ വെളുപ്പിന് അഞ്ച് മണിവരെയാണ് …
കൃപാഭിഷേകത്താല്‍ ജ്വലിക്കുന്ന നാലാമത് യോര്‍ക്ക് ഷെയര്‍ കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ നടക്കും. പരിശുദ്ധാത്മാഭിഷേകത്തിന്റെ ചൈതന്യം കത്തിപ്പടരുന്ന പ്രകടമായ അടയാളങ്ങളുടേയും അത്ഭുതങ്ങളുടേയും അകമ്പടിയോടെ വചനം പ്രഘോഷിക്കുന്ന കണ്‍വെന്‍ഷന്‍ ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് വിനിഫ്രെഡ് കാത്തലിക് ചര്‍ച്ചിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഏഴു മണിക്ക് കുരിശിന്റെ വഴിയോടെ കണ്‍വെന്‍ഷന്‍ ആരംഭിക്കും. സെഹിയോന്‍ കാത്തലിക് യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. സജി ഓലിക്കല്‍ ധ്യാനം …
ക്‌നാനായ ഭദ്രാസനത്തിന്റെ വലിയ മെത്രോപോലീത്തയായ കുരിയാക്കോസ് മോര്‍ സേവേറിയോസ് ബ്രിസ്‌റ്റോളിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ചര്‍ച്ചില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനായോഗത്തിന് നേതൃത്വം നല്‍കുന്നു. ശനിയാഴ്ച (22/09) രണ്ട് മണിക്ക് ആരംഭിക്കുന്ന ആത്മീയ പ്രഭാഷണത്തിലും കുടുംബ പ്രാര്‍ഥനയിലും അഭിവന്ദ്യ മെത്രോപോലീത്തയ്‌ക്കൊപ്പം വികാരി ഫാ. സജി എബ്രഹാം കൊച്ചേത്തും സന്നിഹിതനായിരി്്ക്കും. കുറഞ്ഞ ദിവസത്തേക്ക് യുകെയില്‍ സന്ദര്‍ശനത്തിന് എത്തിയ മെത്രോപോലീത്ത …
അനുഗ്രഹീത തിരുവചന പ്രഘോഷകനായ ഫാ. ജോണ്‍സ് പുല്ലുപറമ്പില്‍ ഓഎഫ്എം കപ്പൂച്ചിന്‍ നയിക്കുന്ന ജീവിത നവീകരണ ഏകദിന ധ്യാനം ഹെയര്‍ഫീല്‍ഡില്‍ വച്ച് നടക്കുന്നു. സെപ്റ്റംബര്‍ 23 ഞയറാഴ്ച ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കും, വ്യക്തി ജീവിതത്തിലും, കുടുംബ ജീവിതത്തിലും ദൈവാനുഭവ സ്പര്‍ശത്തിലൂടെ നവീകരണവും പുതു ചൈതന്യവും പ്രാപിക്കുവാന്‍ …
യുകെയില്‍ ഏറെ ശ്രദ്ധേയമായ ലെസ്റ്റര്‍ തിരുനാള്‍ വിശ്വാസികള്‍ക്ക് ആത്മീയോത്സവമായി. തിരുനാളിന് പളളി വികാരി ഫാ. പോള്‍ നെല്ലിക്കുളം കൊടിയേറ്റികൊണ്ട് സമാരംഭം കുറിച്ചു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന നടന്നു. ഫാ. ജിമ്മി പുളിക്കകുന്നേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. യുകെയിലെ ഏറ്റവും വലിയ മലയാളി ക്വയര്‍ ഗ്രൂപ്പാണ് കുര്‍ബാനയ്ക്ക് ഗാന ശ്രൂശ്രൂഷ നല്‍കിയത്. ഫാ. സുരേഷ് പളളിവാതുക്കല്‍ കപ്പുചിന തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ലദീഞ്ഞും വാഴ്‌വും ഉണ്ടായിരുന്നു.
ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ നെറ്റ് വിജിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും നടത്തി വരാറുളള മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെളളിയാഴ്ച നടക്കും. മാഞ്ചസ്റ്റര്‍ ലോങ്ങ്‌സൈറ്റിലെ സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് നൈറ്റ് വിജില്‍ നടത്തപ്പെടുന്നത്. നൈ്റ്റ് വിജിലിനോട് അനുബന്ധിച്ച് ജപമാല, ആരാധന, പ്രാര്‍ത്ഥന, സ്പിരിച്വല്‍ ഷെയറിംഗ്, വിശുദ്ധ കുര്‍ബാന എന്നിവ …
സെന്റ് ജോര്‍ജ്ജ് ക്‌നാനായ ചര്‍ച്ച് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഏകദിന വിബിഎസ് ശനിയാഴ്ച നടക്കും. രാവിലെ ഒന്‍പത് മണിക്ക് രജിസ്‌ട്രേഷനോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സെഹിയോന്‍ യുകെ ടീമാണ് വിബിഎസിന് ന്തേൃത്വം നല്‍കുന്നത്. പരിപാടിയില്‍ പങ്കെടുത്ത് അനുഗ്രഹം നേടാന്‍ മാഞ്ചസ്റ്ററിലേയും സമീപപ്രദേശങ്ങളിലേയും എല്ലാ മാതാപിതാക്കളേയും കു്ട്ടികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. സജി കൊച്ചേത്ത് …
മാഞ്ചസ്റ്ററിലെ ട്രഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുളള ദിവ്യബലി ഞയറാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. ട്രഫോര്‍ഡിലെ ഇംഗ്ലീഷ് മാര്‍ട്ടിസ് ദേവാലയത്തില്‍ ഉച്ചയ്ക്ക് 3.30 മുതലാണ് ദിവ്യബലി അരംഭിക്കുന്നത്. മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും ഉളള മുഴുവന്‍ വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പളളിയുടെ വിലാസം ENGLISH MARTYRS CHURCH, 5, ROSENEATH ROAD, URMSTON, M41 …
മിഡ്‌ലാന്റ്‌സിലെ ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. സെന്റ് എഡ്ബര്‍ഗ്ഗ്‌സ് പാരീഷ് ചര്‍ച്ച് ഹാളില്‍ വച്ച് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ആയിരുന്നു ആഘോഷങ്ങള്‍. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാകായിക മത്സരങ്ങള്‍ ഓണാഘോഷത്തിന് കൊഴുപ്പേകി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി നടത്തിയ വടംവലി മത്സരം കാണികളില്‍ ആവേശമുണര്‍ത്തി. തുടര്‍ന്ന് ഏറ്റവും നല്ല …
വിശ്വാസികള്‍ക്ക് ആത്മീയമായ ഉണര്‍വ്വ് സമ്മാനിച്ചുകൊണ്ട് ന്യൂകാസിലില്‍ ഇടവകയായ സെന്റ് ഗ്രിഗോറിയസ് സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ നടന്നുവന്ന അനുഗ്രഹ വര്‍ഷം സമാപി്ച്ചു. ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ നയിച്ച വചന സന്ദേശം ശ്രവിക്കാന്‍ നൂറ് കണക്കിന് വിശ്വാസികളാണ് എത്തിച്ചേര്‍ന്നത്. ക്രിസ്തീയ ജീവിതത്തില്‍ കുടുംബ സമാധാനത്തിനും അത്മീയതയ്ക്കും ഉളള സ്ഥാനം വളരെ വലുതാണന്ന് ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ തന്റെ …