1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2011

രാജ്യത്തെ കലാകാരന്മാര്‍ നേരിടുന്ന പീഡനാനുഭവങ്ങളെപ്പറ്റി സിനിമയെടുത്തതിന് ഇറാനിലെ പ്രശസ്ത നടിയും സംവിധായികയുമായ മര്‍ഷെ വാഫമെഹറിന് കഠിന ശിക്ഷ വിധിച്ചു.

ഇസ്ലാമിക രാജ്യമായ ഇറാനിലെ നടീനടന്മാര്‍ നേരിടുന്ന പ്രതിസന്ധികള്‍ പ്രമേയമാക്കി സിനിമയെടുത്തതിന് 90 അടിയും ഒരു കൊല്ലത്തെ തടവുശിക്ഷയുമാണ് മാര്‍ഷെയ്ക്ക് ഇറാനിയന്‍ കോടതി വിധിച്ചിരിയ്ക്കുന്നത്. മര്‍ഷെയുടെ അഭിഭാഷകന്‍ വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ‘മൈ ടെഹ്‌റാന്‍ ഫോര്‍ സെയില്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് മര്‍ഷെ അറസ്റ്റിലായത്. ടെഹ്‌റാനിലെ യാഥാസ്ഥിതിക മതനേതാക്കള്‍ ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

നാടകാഭിനയവും മറ്റും നിയമം മൂലം നിരോധിച്ച രാജ്യത്തെ നടിയുടെ ജീവിതമാണ് ‘മൈ ടെഹ്‌റാന്‍ ഫോര്‍ സെയിലി’ന്റെ പ്രമേയം. ആസ്‌ത്രേലിയന്‍ സഹകരണത്തോടെ നിര്‍മിച്ച ചിത്രത്തിന് ഇറാനില്‍ പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.