1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2011

പൃഥ്വിരാജ് സിനിമാ രംഗത്തുനിന്ന് അവധിയെടുക്കുന്നു. ഉന്നതപഠനത്തിനായി വിദേശത്തുപോകുന്നതിനാണ് ഇത്. ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് പൃഥ്വി ഉന്നതപഠനത്തിന് ചേരുന്നത്.

പൃഥ്വിയുടെ പത്നി സുപ്രിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബി ബി സിയില്‍ ഇന്ത്യന്‍ ബിസിനസ് കണ്‍സള്‍ട്ടന്‍റ് ആയ സുപ്രിയ ഇന്‍റര്‍നാഷണല്‍ റിലേഷന്‍‌ഷിപ്പില്‍ ഉന്നതപഠനത്തിനായി കൊളംബിയ യൂണിവേഴ്സിറ്റിലേക്ക് പോകുകയാണ്. മൂന്നുമാസത്തെ കോഴ്സായിരിക്കും ഇത്. സുപ്രിയയ്ക്കൊപ്പം പൃഥ്വിരാജും ഈ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് പഠിക്കാനാ‍ണ് തീരുമാനം.

കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പൃഥ്വിയുടെ ടേസ്റ്റിന് പറ്റിയ കോഴ്സുകളൊന്നും ലഭിച്ചില്ലെങ്കില്‍ ന്യൂയോര്‍ക്കില്‍ തന്നെ മറ്റെവിടെയെങ്കിലും ഒരു കോഴ്സിന് ചേര്‍ന്ന് പഠിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, പൃഥ്വിരാജിന് 2013 വരെയും ഡേറ്റില്ല എന്നതാണ് വസ്തുത. ഇതിനിടെ മൂന്നുമാസം പഠനത്തിനായി കണ്ടെത്തുക എന്നതായിരിക്കും പൃഥ്വിക്ക് മുന്നിലുള്ള വെല്ലുവിളി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.