ഈ വര്‍ഷത്തെ ഏറ്റുവും വലിയ താരനിര്ണയമെന്ന് പറയാവുന്ന ഒന്ന് സംഭവിച്ചിരിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങളായ അമിതാഭ് ബച്ചനേയും തെന്നിന്ത്യന്‍ സ്റ്റൈല്‍ മന്നന് രജനിയെയും ചേര്‍ത്ത് സംവിധായകന് പുരിജഗന്നാഥ് പുതിയ ചിത്രവുമായിവരുന്നു. ബച്ചനെ നായകനാക്കി `ബുദ്ധാ ഹോഗാ തേരാ ബാപ്’ എന്നൊരു ഹിറ്റ് ബോളീവുഡില്‍ ഒരുക്കിയ പുരിജഗന്നാഥ് അടുത്തിടെ ചെന്നൈയിലെത്തി ചിത്രത്തിന്റെ കാര്യങ്ങള്‍ രജനിയുമായ് സംസാരിച്ചുകഴിഞ്ഞു.
ഇപ്പോള്‍ പുത്രി സൗന്ദര്യയുടെ അദ്യ സംവിധാനസംരംഭമായ `കൊച്ചടിയാനി’ന്റെ വര്‍ക്കുകളുമായി തിരക്കിലായ രജനി പുരിജഗന്നാഥ് ചിത്രം ഏറ്റെടുക്കുകയും ചെയ്തു. `അതേ, ചെന്നൈയില്‍വച്ച് രജനിസാറുമായി ഞാന്‍ കൂടിക്കണ്ടു. അദ്ദേഹവുമൊത്ത് ഒരു വര്‍ക്ക്ചെയ്യാന്‍ ഏറെനാളായി ആഗ്രഹിക്കുകയാണ്. അതിനാല്‍ മറിച്ചൊന്നും ചിന്തിക്കാതെ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. അമിതാഭ്ജിയേയും രജനിസാറിനേയും ഒരുമിച്ച് സംവിധാനം ചെയ്യുക എന്റെ വളരെകാലത്തെ സ്വപ്നമാണ്. ഇത് വളരെ വെല്ലുവിളിനിറഞ്ഞതാണ്. ഇതെങ്ങനെപോകുമെന്നു നോക്കാം’- പുരിജഗന്നാഥ് പറയുന്നു.
കാലങ്ങളോളമായി ഇന്ത്യന്‍ സിനിമയുടെ മുന്‍പന്തിയില്‍ നില്ക്കുന്ന രണ്ട് താരങ്ങളുടെ കൂട്ടുചേരല് സിനിമാ ആരാധകര്പോലെതന്നെ രണ്ടുപേരുടെയും ഫാമിലിയും വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബോളിവുഡില്‍ നേരത്തെ നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചിട്ടുള്ള ബച്ചനും രജനിയും അവസാനമായി 1991 ല്‍ `ഹം’ എന്ന ചിത്രത്തിനുവേണ്ടിയാണ് ഒരുമിച്ചത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല