1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2012

താരങ്ങള്‍ ക്രീസിലിറങ്ങിയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മിന്നുന്ന പ്രകടനം രാജീവ് പിള്ളയ്ക്ക് ബോളിവുഡിലേക്ക് വഴിതുറന്നു. ബോളിവുഡ് രാജാക്കന്മാരെ വീഴ്ത്തിയ 75 റണ്‍സ് പ്രകടനത്തിലൂടെ രാജീവ് സൂപ്പര്‍ താരമായി മാറി. പിന്നാലെയെത്തി വമ്പന്‍ ഓഫറും. സാക്ഷാല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത ബോളിവുഡ് ചിത്രത്തില്‍ വില്ലന്‍ വേഷമാണ് രാജീവിനെ തേടിയെത്തിയിരിക്കുന്നത്.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ഹിന്ദി റീമേക്കിലാണ് രാജീവ് വില്ലന്‍ വേഷം അവതരിപ്പിക്കുക. ലിസി പ്രിയദര്‍ശന്റെ ഉടമസ്ഥതയില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ഈ വര്‍ഷം സെലിബ്രിറ്റി ക്രിക്കറ്റില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ രാജീവ് പിള്ള എന്ന പേര് ചലച്ചിത്ര താരം എന്ന നിലയില്‍ അത്ര പരിചിതമായിരുന്നില്ല.

സിറ്റി ഓഫ് ഗോഡ്. തേജാഭായ് ആന്‍ഡ് ഫാമിലി, ബോംബെ മാര്‍ച്ച് 12 തുടങ്ങി ഏതാനും ചിത്രങ്ങളിലെ വേഷങ്ങളേക്കാള്‍ ജനപ്രീതിയാണ് ബോളിവുഡ് ഹീറോസിനെതിരായ ഇന്നിങ്‌സിലൂടെ രാജീവിന് ലഭിച്ചിരിക്കുന്നത്. സി.സി.എല്ലിന് ശേഷം ബോളിവുഡ് ഇന്നിങ്‌സിനായി വൈകാതെ താരം മുംബൈക്ക് വണ്ടി കയറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.