1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2012

പ്രഭുദേവ സംവിധാനം ചെയ്ത ‘റൌഡി റാത്തോഡ്’ 100 കോടി ക്ലബില്‍ അംഗമായി. ചിത്രം പ്രദര്‍ശനത്തിനെത്തി രണ്ടാം വാരാന്ത്യത്തില്‍ 101.5 കോടി രൂപയിലാണ് ബോക്സോഫീസ് കളക്ഷനെത്തിയത്. രണ്ടാം വാരാന്ത്യത്തില്‍ മാത്രം നേടിയത് 22 കോടി രൂപ.

തെന്നിന്ത്യയില്‍ നിന്ന് നൂറുകോടി ക്ലബില്‍ ഇടം പിടിക്കുന്ന മൂന്നാമത്തെ സംവിധായകനാണ് പ്രഭുദേവ. ഗജിനിയിലൂടെ എ ആര്‍ മുരുഗദോസും ബോഡിഗാര്‍ഡിലൂടെ സിദ്ദിക്കുമാണ് മുമ്പ് ഈ നേട്ടം കൈവരിച്ച തെന്നിന്ത്യന്‍ സംവിധായകര്‍. ‘ദൈവത്തിന്‍റെ കൃപ’ എന്നാണ് പ്രഭുദേവ ഇക്കാര്യത്തോട് പ്രതികരിച്ചത്.ക്ലാസിക് സിനിമകളുടെ സംവിധായകനായ സഞ്ജയ് ലീലാ ബന്‍സാലിയാണ് റൌഡി റാത്തോഡ് നിര്‍മ്മിച്ചത്.

“പ്രഭുദേവ ചെയ്യുന്നതുപോലെയുള്ള സിനിമകള്‍ സംവിധാനം ചെയ്യാന്‍ എനിക്ക് കഴിയില്ല. എനിക്ക് അത്തരം സിനിമകള്‍ കംഫര്‍ട്ടബിളല്ല. ഇത്തരം സിനിമകള്‍ നിര്‍മ്മിക്കാന്‍ എനിക്കിഷ്ടമാണ്. റൌഡി റാത്തോഡ് പോലെ ഒരു ചിത്രം സംവിധാനം ചെയ്യുക എളുപ്പമല്ല. പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കുകയും വിസില്‍ മുഴക്കുകയും ചെയ്യുന്ന സിനിമകള്‍ ചെയ്യാന്‍ പ്രത്യേക കഴിവ് ആവശ്യമാണ്” – സഞ്ജയ് ലീല ബന്‍സാലി പ്രഭുദേവയെ പ്രശംസകള്‍ കൊണ്ട് മൂടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.