പത്‌മശ്രീ ഭരത് ഡോക്‌ടര്‍ സരോജ്‌കുമാര്‍ എന്ന സിനിമ സംവിധാനം ചെയ്‌ത സജിന്‍രാഘവ് എന്ന നവാഗത സംവിധായകന് അപ്രഖ്യാപിത വിലക്ക്. സംവിധായകരുടെ സംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും സജിന്‍രാഘവനെയും ഛായാഗ്രാകന്‍ എസ് കുമാറിനെയും വിലക്കാന്‍ നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ പോസ്‌റ്ററുകളില്‍ നിന്ന് ഇവരുടെ പേരുകള്‍ വെട്ടിയിട്ടുണ്ട്.
സിനിമാ സംഘടനകളെ അക്ഷേപിക്കുന്ന രംഗത്തിനെതിരെ സംഘടനകള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണം. സംവിധായകനെതിരെ നിര്‍മ്മാതാവ് വൈശഖ രാജന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. കഴിവില്ലാത്തയാളാണ് സജിന്‍ രാഘവ് എന്നും അയാള്‍ കാരണം തന്റെ പണം നഷ്‌ടമായെന്നുമാണ് രാജന്‍ പറഞ്ഞത്. എന്നാല്‍ നിര്‍മ്മാതാവിനെതിരെ ഫെഫ്‌കയെ സമീപിച്ച സജിന്‍ രാഘവിന് അനുകൂലമായ നിലപാടല്ല സംഘടന സ്വീകരിച്ചത്. സിനിമയില്‍ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയെ കളിയാക്കുന്ന രംഗങ്ങളുള്ളതാണ് ഇതിന് കാരണം.
അതേസമയം സംവിധായകനെ കൈയൊഴിഞ്ഞ നിര്‍മ്മാതാവ് ശ്രീനിവാസനെ അനുകൂലിച്ചാണ് സംസാരിച്ചത്. ഈ സിനിമ തിയറ്ററുകളിലെത്തിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ശ്രീനിയാണ്. അദ്ദേഹമുള്ളതുകൊണ്ടാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതെന്നും വൈശാഖ രാജന്‍ പറഞ്ഞു. സൂപ്പര്‍താരം മോഹന്‍ലാലിനെ ഉള്‍പ്പടെ അധിക്ഷേപിക്കുന്ന സിനിമ എന്ന നിലയില്‍ പത്‌മശ്രീ ഭരത് ഡോക്‌ടര്‍ സരോജ്‌കുമാറും തിരക്കഥാകൃത്തും നായകനുമായ ശ്രീനിവാസവും ഏറെ വിമര്‍ശനങ്ങള്‍ കേട്ടുകഴിഞ്ഞു.
ശ്രീനിവാസനെതിരെ മോഹന്‍ലാലിന്റെ ഉറ്റ അനുയായിയും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവര്‍ പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം വ്യക്‌തമായ മറുപടിയുമായി ശ്രീനിവാസനും ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയതോടെ സംഗതി വന്‍ ചര്‍ച്ചയായി മാറി. മോഹന്‍ലാലിന്റെ പുതിയ സിനിമയായ കാസനോവ പരാജയപ്പെടുക കൂടി ചെയ്‌തതോടെ സിനിമാ പ്രതിസന്ധി രൂക്ഷമാണെന്ന ശ്രീനിയുടെ അഭിപ്രായം ശരിവെയ്‌ക്കുന്ന തരത്തില്‍ കഴിഞ്ഞദിവസം ഒരു പ്രമുഖ ചാനല്‍ ന്യൂസ് നൈറ്റില്‍ ഈ വിഷയം മുഖ്യ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ഈ ചര്‍ച്ചയില്‍ പങ്കെടുത്ത മേജര്‍ രവി പക്ഷെ, കാസനോവയില്‍ അഭിനയിച്ച മോഹന്‍ലാലിന്റെ നടപടിയെ വിമര്‍ശിച്ചിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല