വെള്ളിത്തിരയുടെ നിറസാന്നിധ്യമായിരുന്ന നടി ശ്രീദേവി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നു. നവാഗത സംവിധായിക ഗൗരി ഷിന്‍ഡെയുടെ ‘ഇംഗ്ളീഷ് വിംഗ്ളിഷ്’ എന്ന ചിത്രത്തിലൂടെയാണ് 15 വര്‍ഷത്തെ ഇടവേളക്കു വിരാമമിട്ട് ഇന്ത്യന്‍ സിനിമാ രംഗത്തെ നിത്യഹരിത നായികയുടെ തിരിച്ചുവരവ്. വീട്ടമ്മയുടെ വേഷമാണ് ഇതില്‍. കുടുംബ്ധിന്റെ താല്‍പര്യത്തിനു വഴങ്ങി ഇംഗ്ളീഷ് ഭാഷ പഠിച്ചെടുക്കാന്‍ ശ്രമിക്കുന്ന രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മയുടെ വേഷമാണ് ശ്രീദേവിക്ക്.
അമിതാഭ് ബച്ചന്‍ അതിഥി വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. 18 വര്‍ഷത്തിനു ശേഷമാണ് ബിഗ് ബി ശ്രീദേവിക്കൊപ്പം അഭിനയിക്കുന്നത്.സിനിമയുടെ തിരക്കഥ ശ്രീദേവിയെ മനസ്സില്‍ കണ്ടുകൊണ്ടാണ് തയാറാക്കിയതെന്ന് ചിത്രത്തിന്റെ നിര്‍മാതാവും ഗൗരി ഷിന്‍ഡെയുടെ ഭര്‍ത്താവുമായ ആര്‍. ബാല്‍ക്കി പറയുന്നു. ഒക്ടോബര്‍ നാലിന് ചിത്രം തിയറ്ററുകളിലെത്തും.
1997 ല്‍ റിലീസ് ചെയ്ത ജുദായി എന്ന സിനിമയോടെയാണ് ശ്രീദേവി വെള്ളിത്തിരയോട് വിടപറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല