1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2011

നായികമാര്‍ക്ക് അവരുടേതായ ശരികളുണ്ട്, വഴികളും. കമലഹാസന്റെ മകള്‍ ശ്രുതിഹാസനാണ് ജീവിതത്തിലെ നിര്‍ണായകമായ തീരുമാനമെടുത്തത്. അത് മറ്റൊന്നുമല്ല. ഒന്നരവര്‍ഷമായി ‘രംഗ് ദേ ബസന്തി’ നായകന്‍ സിദ്ദാര്‍ത്ഥുമായി തുടരുന്ന സൌഹൃദം അവസാനിപ്പിച്ചുകൊണ്ടായിരുന്നു അത്.

അഞ്ചുമാസമായി താമസിച്ചു വരികയായിരുന്ന കാമുകന്റെ വീട്ടില്‍ നിന്നും ഏതാനും നാളുകള്‍ക്ക് മുമ്പ് ശ്രുതി പെട്ടിയെടുത്ത് ഇറങ്ങിയതോടെയാണ് ആ ബന്ധത്തിന് ക്ളൈമാക്സ് സംഭവിച്ചത്. കഴിഞ്ഞ ഒരു മാസമായി പ്രണയജോഡികള്‍ തമ്മില്‍ അത്ര സുഖത്തിലല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിരിയുന്നതാണ് നല്ലതെന്ന് രണ്ടുപേര്‍ക്കും തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പിണക്കവും പരിഭവം ഇല്ലാതെ അവര്‍ വേര്‍ പിരിയുകയായിരുന്നു.

തുടക്കത്തില്‍ ഗംഭീരപ്രണയത്തിലായിരുന്നു ഇരുവരും. കമലഹാസനും ഈ ബന്ധത്തെ അംഗീകരിച്ചിരുന്നു. ഇരുവരുടെയും സുഹൃത്താണ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചത്. ശ്രുതിയുമായുള്ള പ്രണയത്തിന് മുമ്പ് സൊഹാ അലി ഖാനുമായി സിദ്ദാര്‍ത്ഥിന് ബന്ധമുണ്ടായിരുന്നു. 2006ല്‍ മേഘ്നയുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നു സൊഹയുമായി അടുത്തത്. എന്നാല്‍ ഈ കാര്യത്തില്‍ ശ്രുതി പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സൂര്യ നായകനാകുന്ന ‘ഏഴാം അറിവ്’ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നതിന്റെയും മൂന്നുപുതിയ ചിത്രങ്ങളുടെയും തിരക്കിലാണെന്നും വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.