1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2015

വെളുത്ത് സുന്ദരമായ നീളം കൂടിയ കാലുകളുള്ള സെലിബ്രിറ്റി പോപ്പ് ഗായിക ടെയിലര്‍ സ്വിഫ്റ്റ്. തന്റെ കാലിന് എന്തെങ്കിലും പറ്റിയാലോ എന്ന ഭയത്താലാണോ അതോ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു കളയാം എന്ന ദുരാഗ്രഹം കൊണ്ടാണോ എന്നുറപ്പില്ല, ടെയിലര്‍ സ്വിഫ്റ്റ് തന്റെ സുന്ദരമായ കാലുകള്‍ ഇപ്പോള്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുകയാണ്. ഏകദേശം 250 കോടി രൂപയ്ക്കാണ് ടെയിലര്‍ സ്വിഫ്റ്റ് കാലുകള്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. സ്ഥിരമായി സ്റ്റേജ് ഷോകളൊക്കെ നടത്തുന്ന താരമല്ലേ, കഴിഞ്ഞ ദിവസം മഡോണ വീണതു പോലെ എങ്ങാനും സ്‌റ്റേജില്‍നിന്ന് വീണാലോ ? അങ്ങനെയൊരു ആപത്ത് ടെയിലര്‍ സ്വിഫ്റ്റിനുണ്ടാകാതിരിക്കട്ടെ.

ടെയിലര്‍ സ്വിഫ്റ്റും സംഘവും നടത്താനിരിക്കുന്ന 1983 എന്ന ലോക പര്യടനത്തിന് മുന്നോടിയായിട്ടാണ് കാലുകള്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നതെന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ശരീരഭാഗങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ ഒ്റ്റയ്ക്കല്ല ടെയിലര്‍ സ്വിഫ്റ്റ്. സുന്ദരമായ ചിരിയുള്ള ഹോളിവുഡ് സുന്ദരി ജൂലിയാ റോബര്‍ട്ട്‌സും ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. ടെയിലര്‍ സ്വിഫ്റ്റിനെ പോലെ കാലുകളല്ല ജൂലിയാ റോബേര്‍ട്ട്‌സ് ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്, തന്റെ വശ്യമായ പുഞ്ചിരിയാണ്. 30 മില്യണ്‍ ഡോളറിനാണ്, അതായത് ഏകദേശം 185 കോടി രൂപയ്ക്കാണ് ജൂലിയ അവരുടെ പുഞ്ചിരി ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്.

മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാം കരിയറിന്റെ സുവര്‍ണകാലത്ത് തന്റെ കാലുകള്‍ 100 മില്യണ്‍ പൗണ്ടിന് ഇന്‍ഷുര്‍ ചെയ്തിരുന്നു. ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ തന്റെ ശബ്ദവും ഡോളി പര്‍ടോണ്‍ നെഞ്ചും ഇന്‍ഷുര്‍ ചെയ്ത സെലിബ്രിറ്റികളാണ്.

പോപ്പ് ഗായിക മരിയ കാരി തന്റെ കാലുകള്‍ ഒരു ബില്യണ്‍ ഡോളറിന് (6000 കോടി രൂപ) ഇന്‍ഷുര്‍ ചെയ്തതാണ് സെലിബ്രിറ്റി ഇന്‍ഷുറന്‍സിലെ ഏറ്റവും ഉയര്‍ന്ന തുക. ജില്ലറ്റ് ബ്ലേഡിന്റെ ‘ലെഗ്‌സ് ഓഫ് എ ഗോഡസ്’ പരസ്യ പ്രചരണത്തിന് വേണ്ടിയാണ് മരിയ കാലുകള്‍ ഇന്‍ഷുര്‍ ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.