1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2012

മലയാളത്തിന്‌ ഒരു അസാധാരണ കാഴ്‌ച നല്‍കാനൊരുങ്ങുകയാണ്‌ ട്രാന്‍സ്‌ജെന്‍ഡര്‍ കല്‍ക്കി സുബ്രമണ്യം. തമിഴ്‌നാട്ടില്‍ നപുംസകങ്ങള്‍ക്ക്‌ വേണ്ടിയുളള അവകാശ സമരങ്ങളില്‍ മുന്‍പന്തിയിലുളള കല്‍ക്കി ഒരു മലയാള സിനിമയിലെ നായികാ കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കും. ഇതോടെ, മലയാളത്തില്‍ ആദ്യമായി നായികയാവുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ബഹുമതിയും കല്‍ക്കി സ്വന്തമാക്കും.

അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ്‌ കരുതുന്നത്‌. താന്‍ ഉള്‍പ്പെടുന്ന നപുംസക സമൂഹത്തിന്റെ പരാധീനതകള്‍ ലോകത്തെ അറിയിക്കുകയാണ്‌ കല്‍ക്കിയുടെ ലക്ഷ്യം. അഭിനയം, തിരക്കഥാ രചന, സിനിമാ നിര്‍മ്മാണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കി തമിഴ്‌നാട്ടില്‍ പ്രശസ്‌തയാണ്‌.

പഠനകാലത്തും മറ്റും അനുഭവിക്കേണ്ടി വന്ന തിക്‌താനുഭവങ്ങള്‍ കല്‍ക്കിക്ക്‌ ഊര്‍ജം പകരുകയാണ്‌ ചെയ്‌തത്‌. നപുംസകങ്ങള്‍ക്കും സാമൂഹികവും രാഷ്‌ട്രീയവും സാമ്പത്തികവും ആയ സമത്വം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ കല്‍ക്കിയുടെ നേതൃത്വത്തില്‍ ‘സഹോദരി’ എന്ന സംഘടനയും തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.