സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ വണക്ക മാസ സമാപനം; മരിയ ഭക്തിയുടെ പ്രഘോഷണമായി. കേരള കാത്തലിക് അസോസിയേഷന് ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന വണക്കമാസ സമാപനവും ദിവ്യബലിയും ഭക്തിനിര്‍ഭരമായി. വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ നടന്ന വണക്കമാസം കാലം കൂടല്‍ തിരുക്കര്‍മ്മങ്ങളില്‍ ഒട്ടേറെ പേര് പങ്കെടുത്തു. ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന് അരങ്ങാശേരിയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷപ്പൂര്‍വ്വമായ ദിവ്യബലിയോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന സ്നേഹ വിരുന്നോടെ പരിപാടികള്‍ക്ക് സമാപനമായി.
മെയ് 1 മുതല്‍ അസോസിയേഷന് കുടുംബങ്ങളിലൂടെയാണ് വണക്ക മാസ ആചരണം നടന്നത്. അസോസിയേഷന് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഒപ്പം മരിയ ഭക്തി പ്രഘോഷിക്കുന്നതിനുമായി കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി അസോസിയേഷന് മെയ്മാസ വണക്കം നടത്തി വരികയാണ്.
വണക്കമാസ ആചരണ പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും പ്രസിഡന്റ് ജെയ്സന് ജോബ്, സെക്രട്ടറി ജിനോ ജോസഫ് എന്നിവര്‍ എക്സിക്ക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി നന്ദി രേഖപ്പെടുത്തി.














നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല