1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2017

സ്വന്തം ലേഖകന്‍: അവന്തികയുടെ രംഗങ്ങള്‍ രാജമൗലി വെട്ടിമാറ്റി? ബാഹുബലിയി 2 ലെ തമന്നയുടെ രംഗങ്ങള്‍ക്ക് എന്തു സംഭവിച്ചു? നടി ദുഃഖിതയെന്ന് റിപ്പോര്‍ട്ടുകള്‍. എസ്.എസ്.രാജമൗലിയുടെ ബാഹുബലി 2 കണ്ട പ്രേക്ഷകര്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം ചിത്രത്തിലെ തമന്നയുടെ അഭാവമാണ്. വെറും മൂന്നോ നാലോ സീനുകളില്‍ മാത്രമേ ബാഹുബലി 2 വില്‍ പ്രേക്ഷകര്‍ തമന്നയെ കണ്ടുളളൂ. അതും ചിത്രത്തിന്റെ ക്ലൈമാക്‌സില്‍. മറ്റൊരു നായികയായ അനുഷ്‌കയുടെ ദേവസേന തകര്‍ത്തു വാരുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം.

ബാഹുബലി ആദ്യ ഭാഗത്തില്‍ അവന്തിക എന്ന ശക്തമായ കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിച്ചത്. എന്നാല്‍ ബാഹുബലി ആദ്യഭാഗവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം ഭാഗത്തില്‍ തമന്നയ്ക്ക് ചെയ്യാന്‍ ഒന്നുമുണ്ടായില്ല എന്നുതന്നെ പറയേണ്ടിവരും. ഇതിനുളള കാരണങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബാഹുബലി 2 വിലെ തമന്നയുടെ പല സീനുകളും സംവിധായകന്‍ എസ്.എസ്.രാജമൗലിയുടെ നിര്‍ദേശപ്രകാരം അവസാന നിമിഷം എഡിറ്റ് ചെയ്ത് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

വിഷ്വല്‍ ഇഫക്ട്‌സ് നന്നാവാത്ത ഭാഗങ്ങളാണ് രാജമൗലി നീക്കിയതെന്നും നിര്‍ഭാഗ്യവശാല്‍ അതൊക്കെ തമന്ന അഭിനയിച്ച സീനുകള്‍ ആയിരുന്നുവെന്നു അവയില്‍ മിക്കതുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, അവസാന നിമിഷം താന്‍ അഭിനയിച്ച ഭാഗങ്ങള്‍ ചിത്രത്തില്‍നിന്നും നീക്കിയതില്‍ തമന്ന സന്തുഷ്ടയല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാഹുബലി 2 വിനായി കുതിര സവാരിയും ആയുധ പരിശീലനവും തമന്ന നേടിയിരുന്നു. ബാഹുബലി 2 റിലീസിനു മുന്‍പേ ചിത്രത്തില്‍ നല്ലൊരു കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ താന്‍ അഭിനയിച്ച പല ഭാഗങ്ങളും നീക്കം ചെയ്തതില്‍ തമന്ന ഏറെ ദുഃഖിതയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.