1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2018

രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, 2018 ജൂലൈ 1 ?o തീയതി ഞായാറാഴ്ച അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, AB 16 6 UF) മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ വൈദികന്‍ വെരി റവ ഡോ :മാണി രാജന്‍ കോര്‍ എപ്പിസ്‌കോപ്പാ യുടെകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, 2018 ജൂണ്‍ 30 ാo തീയതി ശനിയാഴ്ച്ച വൈകുന്നേരം 6 ന്‌സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ക്ലാസ്സ് എടുക്കുന്നതും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും, ഉണ്ടായിരിക്കുന്നതാണ്.

2018 ജൂലൈ 1 ാo തീയതി ഞായാറാഴ്ച രാവിലെ 6 30 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വെരി റവ ഡോ :മാണി രാജന്‍ കോര്‍ എപ്പിസ്‌കോപ്പാ യുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, , ആശിര്‍വാദം, കൈമുത്ത്, എന്നിവ ഉണ്ടായിരുന്നു. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ചു അനുഗ്രഹീതരാകുക.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായാറാഴ്ച രാവിലെ ഏഴു മണിക്ക് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വി. കുര്‍ബ്ബാനയും ദൈവമാതാവിനോടുള്ള പ്രതേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും കൈമുത്തും ഉണ്ടായിരിക്കുന്നതും, തലേ ദിവസം ശേനിയാഴ്ച വൈകുന്നേരം ആറു മണിക്ക് സണ്‍ഡേസ്‌കൂളും ,ഏഴു മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

ഇടവകയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍19 ,20 ,21( വെള്ളി,ശനി,ഞായര്‍) തീയതികളില്‍ ജെ .എസ് .വി .ബി. എസ് നടത്തപ്പെടുന്നതാണ്. 

പള്ളിയുടെ വിലാസം: St .Clements Episcopal Church , Matsrick Drive ,

AB 16 6 UF , Aberdeen , Scotland , UK .

വിവരങ്ങള്‍ക്ക് :

വികാരി റവ ഫാ: എബിന്‍ മാര്‍ക്കോസ് 07736547476

സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500

ട്രഷറാര്‍ ജോണ്‍ വര്‍ഗീസ് 07737783234, 01224 467104

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.