1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2017

ചാക്കോ കോവൂര്‍ (ലണ്ടന്‍): മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും പിതാവുമായ അത്യുന്നത കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവയ്ക്ക് ലണ്ടനില്‍ സ്വീകരണം നല്കുന്നു. ജൂണ്‍ 15 വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് സ്വീകരണവും തുടര്‍ന്ന് വി.കുര്‍ബ്ബാനയും ക്രമീകരിച്ചിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭയ്ക്ക് ലഭ്യമായ സെന്റ്. ആന്‍സ് ദേവാലയത്തിലാണ് സ്വീകരണവും വി.കുര്‍ബാനയും നടത്തപ്പെടുക .

മലങ്കര കത്തോലിക്കാ സഭയ്ക്ക് ഇംഗ്ലണ്ടില്‍ ലഭ്യമായ ദേവാലയത്തില്‍ സഭാ തലവന്‍ നടത്തുന്ന പ്രഥമ സന്ദര്‍ശനമാണിത്. സ്വീകരണത്തിന് ശേഷം അര്‍പ്പിക്കപ്പെടുന്ന വി.കുര്‍ബാനയ്ക്ക് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഫാ.തോമസ് പറയടി, മലങ്കര സഭാ കോഡിനേറ്റര്‍ റവ.ഫാ.തോമസ് മടുക്കംമൂട്ടില്‍, റവ.ഫാ.ജോണ്‍സണ്‍, റവ.ഫാ ജോസ് അന്തിയാകുളം, റവ.ഫാ.രഞ്ജിത്ത് മഠത്തിറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മിക രാകും.

ലണ്ടനിലേയും മറ്റ് സമീപ പ്രദേശങ്ങളിലേയും മലങ്കര സഭാ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടന്ന് വരുന്നു. ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ കര്‍ദ്ദിനാള്‍ ക്ലിമീസ് കത്താലിക്കാ ബാവ ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍ ക്രമീകരിച്ചിരിക്കുന്ന നാഷണല്‍ കണ്‍വെഷനില്‍ സംബന്ധിക്കുന്നതിന് വേണ്ടിയാണ് ലണ്ടന്‍ സന്ദര്‍ശനം നടത്തുന്നത്. കാതോലിക്കാ ബാവയ്ക്ക് നല്കുന്ന സ്വീകരണത്തിലേക്കും തുടര്‍ന്ന് അര്‍പ്പിയ്ക്കപ്പെടുന്ന വി.കുര്‍ബ്ബാനയിലേയ്ക്കും ഏവരേയും ക്ഷണിച്ച് കൊള്ളുന്നു

ദേവാലയത്തിന്റെ വിലാസം:

ST. ANNE ‘ S CHURCH,

MAR IVANIOUS CENTRE,

DAGENHAM,

RM9 4 SU.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.