1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി വെംബ്ലി സ്റ്റേഡിയം ഒരുങ്ങുന്നു, ദീപാവലിക്ക് 70,000 ത്തോളം ഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്യും. നവംബര്‍ 12 മുതല്‍ 14 വരെയാണ് മോദിയുടെ ബ്രിട്ടന്‍ പര്യടനം. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ ബ്രിട്ടന്‍ സന്ദര്‍ശനമാണിത്. വെംബ്ലി സ്റ്റേഡിയത്തിലാണ് ആദ്യ സ്വീകരണ വേദി.

ഒമ്പത് വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത് എന്നത് മോദിയുടെ സന്ദര്‍ശനത്തിന്റെ നയതന്ത്ര പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. നവംബര്‍ ഏഴിന് സൗദിയില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷമാണ് മോദി ബ്രിട്ടനിലേക്ക് തിരിക്കുക. നവംബര്‍ 15, 16 തീയതികളില്‍ തുര്‍ക്കിയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ഔദ്യോഗിക പരിപാടികള്‍ക്കുശേഷം നവംബര്‍ 13 ന് രാത്രി ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ യൂറോപ്പ് ഇന്ത്യന്‍ ഫോറം സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി യുകെയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. എഴുപതിനായിരത്തോളം പേര്‍ പരിപാടിക്ക് എത്തുമെന്നാണ് സംഘാടരുടെ പ്രതീക്ഷ.

നേരത്തെ ലണ്ടനിലെ പാര്‍ലമെന്റ് ചത്വരത്തില്‍ ഗാന്ധി പ്രതിമ അനാച്ഛാദനത്തിന് കാമറൂണ്‍ മോദിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ മോദിയെ പ്രതിനിധീകരിച്ച് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലിയാണ് ചടങ്ങില്‍ പങ്കെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.