1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2018

Thomas K.Antony: എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സോജി ഓലിക്കല്‍ ക്രിസ്തുമസ് ശുശ്രൂഷ നയിക്കും. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ക്രിസ്തുമസ് ഒരുക്ക ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 15ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 6 മണിവരെ ഫാ സോജി ഓലിക്കല്‍ നേതൃത്വം നല്‍കും.

ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കുമായി പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ജപമാലയോടുകൂടി ആരംഭിക്കുന്ന ശ്രുശ്രൂഷയില്‍ ദൈവസ്തുത ആരാധന, വിശുദ്ധ കുര്‍ബാന, ദൈവ വചന പ്രഘോഷണം, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ്, ദിവ്യകാരുണ്യ ആരാധന, രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് സെഹിയോന്‍ യുകെ നയിക്കുന്ന പ്രത്യേക വിശ്വാസ പരിശീലനവും ഉണ്ടായിരിക്കും

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍

ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍

ലണ്ടന്‍, N13 5TY

സൗജന്യ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ്: 07903867625

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.