1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2015

സ്വന്തം ലേഖകന്‍: ഗൂഗിള്‍ ഔദ്യോഗികമായി ആല്‍ഫാബെറ്റായി, ഗൂഗിള്‍ ഇനിമുതല്‍ ഉപകമ്പനി. യു.എസ് ഓഹരി വിപണികള്‍ ക്ലോസ് ചെയ്തതിനു പിന്നാലെയാണ് ഗൂഗിള്‍ കമ്പനി ആല്‍ഫബെറ്റായി പ്രഖ്യാപിച്ചത്.

വന്‍കിട കമ്പനിയായ ആല്‍ഫബെറ്റിന്റെ ഉപകമ്പനിയാണ് ഗൂഗിള്‍ ഇപ്പോള്‍. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നുംതന്നെയാണ് ആല്‍ഫബെറ്റിന്റെ ഉടമകള്‍. ഗൂഗിളിന്റെ പുതിയ സിഇഒയായി സുന്ദറിനെ നിയമിച്ചു.

ഗൂഗില്‍ കാര്‍, ഇന്റര്‍നെറ്റ് ബലൂണ്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഗവേഷണ വിഭാഗമായ ഗൂഗില്‍ എക്‌സും ഡ്രോണ്‍ ഡെലിവറി പദ്ധതിയായ വിങ്, ഹൈസ്പീഡ് ഇന്റര്‍നെറ്റ് സര്‍വീസായ നെസ്റ്റ്, ഗൂഗില്‍ ക്യാപിറ്റല്‍, ഗൂഗില്‍ ലൈഫ് സയന്‍സ് തുടങ്ങിയവയും ആല്‍ഫബെറ്റിന്റെ ഉപകമ്പനികളായി മാറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.