1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2017

ഫിലിപ്പ് ജോസഫ്: ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് സെപ്റ്റംബര്‍ 24 ഞായറാഴ്ച 11.30ന് അഭിവന്ദ്യ. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും സീറോ മലബാര്‍ എപ്പാര്‍ക്കിയല്‍ വനിതാ ഫോറം ഡയറക്ടര്‍ ബഹു. സി. മേരി ആന്‍ CMC യുടെയും നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബ്ബാന സെന്ററുകളില്‍ നിന്നുള്ള വനിതാ ഫോറം ഭാരവാഹികളുടെ മീറ്റിംഗ് നടക്കും.

സമൂഹത്തിലും സഭയിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തം മറ്റെന്തിനേക്കാളും ഇന്ന് വളരെ ശ്രദ്ധേയമാണ്. സ്ത്രീത്വത്തിന്റെ മഹത്വത്തെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നതില്‍ തിരുസഭയെന്നും മുന്‍പന്തിയിലാണ്. സ്ത്രീ ദൈവത്തിന്റെ ദാനമാണെന്നും ആ ദാനത്തെ മനസിലാക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ വളര്‍ച്ചയ്ക്കായി അവരുടെ വിലയേറിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എപ്പാര്‍ക്കിയാല്‍ വനിതാ ഫോറം രൂപീകരിച്ചിരിക്കുന്നത്. ജീവന്റെയും സ്‌നേഹത്തിന്റെയും കൂട്ടായ്മയാണ് കുടുംബം. ജീവന് ശുശ്രൂഷ ചെയ്യുവാനും ജീവന്റെ സുവിശേഷം പ്രസംഗിക്കുവാനും വ്യക്തികളെ പരിശീലിപ്പിക്കുന്നത് കുടുംബത്തിലാണ്.

കുടുംബബന്ധങ്ങളുടെ സംരക്ഷണത്തിനും ഭദ്രതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിരിക്കുന്ന ഈ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതിനും ഭാവിപരിപാടികള്‍ രൂപപ്പെടുത്തുന്നതിനും മേഖലാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും വേണ്ടിയുള്ള ഈ സമ്മേളനത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബ്ബാന സെന്ററുകളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ സംബന്ധിച്ച് ഈ സമ്മേളനം വിജയമാക്കണമെന്ന് റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST (റീജിയണല്‍ കോര്‍ഡിനേറ്റര്‍), റവ. ഫാ. ചാക്കോ പനത്തറ, റവ. ഫാ. ജോര്‍ജ് പുത്തൂര്‍, റവ. ഫാ. അംബ്രോസ് മാളിയേക്കല്‍, റവ. ഫാ. സിറിള്‍ തടത്തില്‍, റവ. ഫാ. ജിമ്മി പുളിക്കുന്നേല്‍, റവ. ഫാ. സണ്ണി പോള്‍, റവ. ഫാ. ജോസ് മാളിയേക്കല്‍, റവ. ഫാ. സിറിള്‍ ഇടമന, റവ. ഫാ. ജോയി വയലില്‍ എന്നിവര്‍ എല്ലാവരോടും ആഹ്വാനം ചെയ്തു.

ഉച്ചഭക്ഷണത്തിനു ശേഷം 2.30ന് അഭിവന്ദ്യ പിതാവ് അര്‍പ്പിക്കുന്ന ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.