1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2018

സോജി മാത്യു (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തില്‍ പെട്ട പീറ്റര്‍ബൊറോ സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍. മിലിത്തിയോസ് തിരുമനസ്സ് കൊണ്ട് വി. കുര്‍ബാന അര്‍പ്പിക്കുന്നു.

എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടന്നു വരുന്ന വിശുദ്ധ കുര്‍ബാന ഈ മാസവും 14 , ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് അഭിവന്ദ്യ തിരുമനസ് കൊണ്ട് അര്‍പ്പിക്കുന്നതും, തുടര്‍ന്ന് ആധ്യാത്മിക പ്രസ്ഥാനങ്ങളെ അഭി. തിരുമേനി അഭിസംബോധന ചെയ്യുന്നതും ആയിരിക്കുമെന്നും ഇടവക വികാരി റവ. ഫാ. ടോം ജേക്കബ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വര്‍ഗീസ് പി. തോമസ് (ട്രസ്റ്റി): 07747896974
പോള്‍സണ്‍ വര്‍ഗീസ്(സെക്രട്ടറി): 07588653567

വിലാസം:

St. Gregorios Indian Orthodox Church, St. Andrews Church, Ledbury Road, Netherton, Peterborough, PE3 9RF

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.