1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2017

സഖറിയ പുത്തന്‍കളം: യുകെ യിലെ പ്രഥമ ക്‌നാനായ ചാപ്ലൈന്‍സി യിലെ പരിശുദ്ധ കന്യക മറിയത്തിന്റെ തിരുനാളിനു നാളെ കൊടിയേറും .നാളെ ഉച്ചകഴിഞ്ഞു ഒരു മണിയിക്കു ബൈബിള്‍ കലോത്സവം ആരംഭിക്കും. തുടര്‍ന്നു തിരുനാള്‍ കൊടിയേറ്റ് ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത വികാരി ജനറല്‍ ഫാ സജി മലയില്‍പുത്തന്പുര ഉയര്‍ത്തും.

ആഘോഷമായ പാട്ടുകുര്‍ബാനയും ലദീഞ്ഞി യും ഫാ സജി മലയില്‍പുത്തെന്‍പുരയുടെ നേതൃത്വത്തില്‍ നടക്കും .തുടര്‍ന്നു ഈ വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കും. കൊടിയേറ്റ് കര്മങ്ങള്‍ക്കു ശേഷം ഈ വര്ഷം ജൂണ്‍ മാസം നടത്തിയ കൂടാരയോഗകാരുടെ കായികമേളയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും .

യു കെ യിലെ വിവിധ ഭാഗങ്ങളില്‍ നിന്നും അനവധി ആളുകള്‍ ഒക്ടോബര് ഏഴിന് നടക്കുന്ന പ്രധാന തിരുനാളിനു സംബന്ധിക്കും. വത്തിക്കാന്‍ സ്ഥാനപതി മാര്‍ കുര്യന്‍ വയലുങ്കല്‍ ,ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷുസ്ബറി രൂപത മെത്രാന്‍ മാര്‍ ഡേവിസ് എന്നിവര്‍ തിരുനാളിനു വിവിധ കര്മങ്ങള്ക്കു നേതൃത്വം നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.