1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2018

Appachan Kannanchira: പരിശുദ്ധാല്‍മ്മ കൃപാമാരിയുടെ അനുഗ്രഹ വാതായനങ്ങള്‍ തുറക്കപ്പെടുന്ന ലണ്ടന്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു ദാഹാര്‍ത്തരായി എത്തുന്ന ആയിരങ്ങളെ സ്വീകരിക്കുവാനും, അവര്‍ക്കു ദൈവീക അനുഭവം രുചിക്കുവാനും, അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഒരുക്കുന്ന ആല്മീയ ശുശ്രുഷകള്‍ക്ക് ഇനി അഞ്ചുനാള്‍.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു ആതിഥേയത്വം വഹിക്കുന്ന ഹാരോ ലെഷര്‍ സെന്ററില്‍ തിരുവചനങ്ങള്‍ക്കു കാതോര്‍ക്കുവാന്‍ വന്നെത്തിച്ചേരുന്നവര്‍ക്ക് ശുശ്രുഷ പൂര്‍ണ്ണമായി അനുഭവം ആകുവാന്‍ സൗകര്യ പ്രദമായി വിപുലമായ സജ്ജീകരണങ്ങളാണ് സിറിയക് മാളിയേക്കലിന്റെ നേതൃത്വത്തില്‍ ഹാളുകളില്‍ ഒരുക്കിയിരിക്കുന്നത്.

നവംബര്‍ 4 നു ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.

മൂന്നു ഹാളുകളിലായി അയ്യായിരത്തോളം പേര്‍ക്കിരിപ്പിടം ഒരുക്കിയ ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വേദിയില്‍ കുട്ടികള്‍ക്കായി രണ്ടു ഹാളുകളില്‍ രണ്ടു വിഭാഗമായിട്ടാവും ശുശ്രുഷ നടത്തുക. അഞ്ചു മുതല്‍ ഏഴു വരെ പ്രായക്കാര്‍ക്കും, എട്ടു മുതല്‍ പന്ത്രണ്ടു വയസ്സുവരെയുമായിട്ടാവും കുട്ടികളുടെ ശുശ്രുഷ ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ ധ്യാന ഗുരുവായ ഫാ.സോജി ഓലിക്കലും ടീമും, കുട്ടികളുടെ ശുശ്രുഷകള്‍ നയിക്കും.

സംഘാടക സമിതിയുടെ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളത്തിന്റെ നേതൃത്വത്തില്‍ നിരവധി വൈദികരുടെ സേവനങ്ങള്‍ ലഭ്യമാവുന്നതിനാല്‍ കുമ്പസാരത്തിനുള്ള വിപുലമായ സൗകര്യം അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കും. കൗണ്‍സിലിംഗിനും അവസരം ക്രമീകരിക്കുന്നതാണ്.

ഹാരോ ലെഷര്‍ സെന്ററില്‍ നിയന്ത്രിത കാര്‍ പാര്‍ക്കിങ് സൗകര്യമാണുള്ളത്. ഒരു ദിവസത്തേക്ക് അഞ്ചു പൗണ്ട് പാര്‍ക്കിങ്ഫീസ് ഈടാക്കുന്നതാണ്. അടുത്തടുത്തായി വേറെയും പാര്‍ക്കിങ് സംവിധാനങ്ങളുണ്ട്.

ബസ്സുകളില്‍ വരുന്നവര്‍ക്ക് H9, H10 ബസ്സുകള്‍ പിടിച്ചാല്‍ ലെഷര്‍ സെന്ററിന്റെ മുന്നില്‍ വന്നിറങ്ങാവുന്നതാണ്.ട്രെയിന്‍ മാര്‍ഗ്ഗം ഹാരോയിലോ വീല്‍സ്റ്റോണ്‍ സ്റ്റേഷനുകളിലോ വന്നിറങ്ങുന്നവര്‍ക്കു അഞ്ചു മിനിട്ടു നടക്കുവാനുള്ള ദൂരമേ ഉള്ളുവെങ്കിലും അന്നേ ദിവസം ട്രെയിന്‍ ഓടുന്നുണ്ടെന്നു മുന്‍കൂട്ടി ഉറപ്പാക്കണം എന്ന് കമ്മിറ്റി അറിയിക്കുന്നു. സ്റ്റേഷനില്‍ നിന്നും കാല്‍നടയായി വരുന്നവര്‍ അറ്റാച്ഡ് റൂട്ട് മാപ് ഉപയോഗിക്കുവാന്‍ താല്പര്യപ്പെടുന്നു.

ഉപവാസ ശുശ്രുഷയായി ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ആവശ്യം ഉള്ളവര്‍ ഭക്ഷണം കയ്യില്‍ കരുത്തേണ്ടതാണ്.

രൂപതാ മക്കള്‍ പരിശുദ്ധാരൂപിയില്‍ അഭിഷേകം പ്രാപിച്ചു ആല്മീയമായ ശക്തീകരണം ആര്‍ജ്ജിക്കുവാനും, സഭാ സ്‌നേഹവും,വിശ്വാസ തീക്ഷ്ണതയും കൂടുതല്‍ ഗാഢമാക്കുവാനും അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഉപകരിക്കട്ടെ എന്നാശംശിക്കുകയും,ഏവരെയും ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ദൈവ സ്‌നേഹത്തില്‍ ക്ഷണിക്കുന്നതായും വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം,ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതുക്കുളങ്ങര എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

ഷാജി വാട്‌ഫോര്‍ഡ് : 07737702264;
തോമസ് ആന്റണി: 07903867625
ജോമോന്‍ ഹെയര്‍ഫീല്‍ഡ്:07804691069

Harrow Leisure Cetnre, Christchurch Avenue,
Harrow, HA3 5BD

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.