1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2017

അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): നോമ്പുകാല ചൈതന്യം ഉള്‍ക്കൊണ്ട് യേശു ക്രിസ്തുവിന്റെ പീഡാ സഹനങ്ങളോട് ഒന്നു ചേരുന്നതിന് വേണ്ടി ലണ്ടന്‍ സെന്റ്. ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പ്രത്യേക ധ്യാന ശുശ്രൂഷ ക്രമീകരിക്കുന്നു. ഡഗനാമിലുള്ള സെന്റ്. ആന്‍സ് ദേവാലയമാണ് ശുശ്രൂഷകള്‍ക്ക് വേദിയാവുക. 29 ന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ രാത്രി 10 ന് അവസാനിക്കും. ബ്രദര്‍ റെജി കൊട്ടാരത്തിന്റേയും കെയ്‌റോസ് മിനിസ്ട്രി ടീം അംഗങ്ങളുടെയും നേതൃത്വത്തിലാണ് ശുശ്രൂഷകള്‍ നടത്തപ്പെടുക.

വി.കുര്‍ബ്ബാന, വചന പ്രഘോഷണം, സൗഖ്യ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. ധ്യാനത്തില്‍ പങ്ക് ചേര്‍ന്ന് ദൈവീക ശക്തി സ്വീകരിക്കുവാന്‍ എവരേയും സീറോ മലങ്കര യുകെ കോഡിനേറ്റര്‍ റവ.ഫാ തോമസ് മടുക്കംമൂട്ടില്‍ ക്ഷണിക്കുന്നു.

ദേവാലയത്തിന്റെ വിലാസം,

MAR IVANlOUS CENTER,
ST. ANNES CHURCH,
WOODWARD ROAD,
DAGENHAM,
RM9 4SU.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.