1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2017

തോമസ് കെ ആന്റണി: സോജിയച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ശനിയാഴ്ച ടോട്ടന്‍ഹാമില്‍. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തില്‍ ദൈവവചന ശുശ്രൂഷ നയിക്കും. മെയ് ഇരുപത്തിയേഴാം തീയതി , ശനിയാഴ്ച 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാമിലെ കത്തോലിക്കാ ദേവാലയത്തിന്റെ വികാരി ഫാ. ഹെക്റ്ററിന്റെ പ്രത്യേക ക്ഷണപ്രകാരം ലണ്ടനിലെ ആത്മീയ ഉണര്‍വ്വിനായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ദൃശ്യ മാധ്യമങ്ങളുടെയും പാശ്ചാത്യ സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍ ദൈവ വിശ്വാസ പാരമ്പര്യത്തില്‍ നിന്നും അകന്നു പോകുന്ന, വരും തലമുറയെ ബൈബിളിന്റെയും മതബോധന ഗ്രന്ഥത്തിന്റെയും അടിസ്ഥാനത്തില്‍ വചന ഗാന നൃത്ത രൂപത്തിലും യുവജനങ്ങളുടെ ദൈവാനുഭവ സാക്ഷ്യങ്ങളിലൂടെയും ദൈവ വിശ്വാസവും ദൈവ സ്‌നേഹവും പകര്‍ന്നു കൊടുക്കുന്ന കിഡ്‌സ് ഫോര്‍ കിങ്ഡം നയിക്കുന്ന ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

പരിശുദ്ധ ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ വചനപ്രഘോഷണം, സ്പിരിച്വല്‍ ഷെയറിങ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധനയും, സൗഖ്യ ശുശ്രൂഷയും ഉണ്ടായിരിക്കും. ടോട്ടന്‍ഹാം ഫുട്ട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ എതിര്‍വശത്തുള്ള ദേവാലയത്തില്‍ സൗജന്യ പാര്‍ക്കിങ് സൗകര്യം ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ്: 07903867625

വിലാസം:

St. Francis De Sales Catholic Church ,729 High Rd

Tottenham

London

N17 8AG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.