1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2017

സ്വന്തം ലേഖകന്‍: ദിലീപിന് പിന്തുണയുമായി എത്തുന്ന താരങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ‘അവള്‍ക്കൊപ്പം’ ക്യാമ്പയിന്‍ ശക്തമാക്കുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഢ്യവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തലശേരിയില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന വേദിയുടെ കവാടത്തില്‍ ഒപ്പുശേഖരണം നടത്തി. ഒപ്പു ശേഖരണ ക്യാംപെയ്ന്‍ നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു.

സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവച്ചിതെന്നും ആക്രമണത്തിനു പിന്നിലുള്ളവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് നിലമ്പൂര്‍ ആയിഷ പറഞ്ഞു. നടിയ്ക്ക് പിന്തുണ നല്‍കുന്നതില്‍ പലരും വിമുഖത കാണിക്കുകയാണെന്നും നിലമ്പൂര്‍ ആയിഷ കൂട്ടിച്ചേര്‍ത്തു. തലശ്ശേരിയിലെ വേദിയുടെ പ്രവേശന കവാടത്തിനു സമീപം കാന്‍വാസ് സ്ഥാപിച്ചാണ് ക്യാമ്പയിന്‍ നടത്തിയത്. നടി സജിത മഠത്തില്‍, സംവിധായിക വിധു വിന്‍സെന്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആക്രമിക്കപ്പെട്ട നടിക്ക് നീതിയും ജനകീയ പിന്തുണയും തേടി സമൂഹ മാധ്യമങ്ങളില്‍ അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗും സജീവമാണ്. കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം, നീതിക്കായുള്ള പോരാട്ടത്തില്‍ വുമന്‍ ഇന്‍ സിനിമാ കളക്ടീവ് അവള്‍ക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വുമന്‍ ഇന്‍ സിനിമാ കളക്റ്റീവ് പോരാട്ടം ശക്തമാക്കുന്നത്. ഓണത്തോടനുബന്ധിച്ച് ദിലീപിനെ പരസ്യമായി പിന്തുണക്കുന്ന താരങ്ങളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് വനിതാ സംഘടനയുടെ ഇടപെടല്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.