1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2015

സ്വന്തം ലേഖകന്‍: മടങ്ങിവരവ് ആഘോഷമാക്കാന്‍ ഐശ്വര്യ റായ്, പുതിയ ചിത്രമായ ജസ്ബയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരിടവേളയ്!ക്കു ശേഷം ഐശ്വര്യ റായ് തിരിച്ചെത്തുന്ന ചിത്രമായ ജസ്!ബയുടെ ട്രെയിലറിന് യുട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

ചിത്രത്തില്‍ ഒരു വക്കീലിന്റെ വേഷത്തിലാണ് ഐശ്വര്യാ റായ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് ഗുപ്തയാണ്. ഇര്‍ഫാന്‍ ഖാന്‍, ഷബാന ആസ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

2007 ല്‍ പുറത്തിറങ്ങിയ ദക്ഷിണ കൊറിയന്‍ ചിത്രമായ സെവന്‍ ഡേയ്!സിന്റെ റീമേക്കാണ് ജസ്!ബാ. ചിത്രം തമിഴിലേ!ക്കും മൊഴി മാറ്റിയെത്തും. ഒക്ടോബര്‍ ഒമ്പതിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തിലെ ഐശ്വര്യാ റായ്!യുടെ പ്രത്യേക ഗെറ്റപ്പിലുള്ള ചിത്രം നേരത്തെ പുറത്താകുകയും സമൂഹമാധ്യമങ്ങളിള്‍ വൈറലാകുകയും ചെയ്തിരുന്നു. ചിത്രത്തിലെ സംഘട്ടന രംഗത്തിന്റെ വീഡിയോയും ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.