1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2019

സ്വന്തം ലേഖകന്‍: ഇന്ത്യക്കാരന്‍ യാത്രക്കിടെ മരിച്ചു; അല്‍ഇറ്റാലിയ വിമാനം യുഎയില്‍ അടിയന്തരമായി ഇറക്കി. ഡല്‍ഹിയില്‍ നിന്ന് മിലാനിലേക്ക് പോകുകയായിരുന്ന അല്‍ഇറ്റാലിയ വിമാനത്തില്‍ വെച്ച് ഇന്ത്യക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് വിമാനം അബുദാബിയില്‍ അടിയന്തരമായി ഇറക്കി.

രാജസ്ഥാന്‍ സ്വദേശിയായ ചന്ദ്ര സൈനി (52) ആണ് മരിച്ചത്. മകന്‍ ഹീരലാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വിമാനത്തില്‍ വെച്ച് ചന്ദ്ര സൈനി മരിച്ചതിനെ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

ചന്ദ്ര സൈനിയുടെ മൃതദേഹം മഫ്‌റഖ് ആശുപത്രിയിലേക്ക് മാറ്റി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയച്ചതായി ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.