1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2016

സ്വന്തം ലേഖകന്‍: അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു, വളരെ നന്നായെന്ന് കായിക മന്ത്രി ഇപി ജയരാജന്‍. ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും അഞ്ജുവിനൊപ്പം രാജിവെച്ചു. തന്റെ സഹോദരന്‍ അജിത്ത് മാര്‍ക്കോസും പദവി രാജിവെച്ചതായി അഞ്ജു അറിയിച്ചു.

ദേശീയ ഗെയിംസ് കേരളത്തില്‍ നടത്താനായത് നേട്ടമായി കരുതുന്നുവെന്നും സ്‌പോര്‍ട്‌സ് രാഷ്ട്രീയത്തിനും മതത്തിനും അതീതമാണെന്നാണ് കരുതിയതെന്നും രാജിയ്ക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ കൈകള്‍ ശുദ്ധമാണെന്നും എന്നാല്‍, തെറ്റിദ്ധാരണ ഉണ്ടായ സ്ഥിതിയ്ക്ക് രാജിവെക്കുന്നതാണ് നല്ലത്. ജി.വി രാജയെ കരയിച്ചവര്‍ക്ക് മുന്നില്‍ ഞങ്ങളുടെ കണ്ണീര്‍ ഒന്നുമല്ലെന്നും അഞ്ജു പറഞ്ഞു.

കായിക കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആയിരുന്നു ലോട്ടറി അഴിമതി. പല ഫയലുകളിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിരുന്നു. മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്ന് ഈ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരണം.തന്റെ മെയില്‍ ചോര്‍ത്തപ്പെട്ടിരുന്നുവെന്നും ഇത് തിരിച്ചറിഞ്ഞപ്പോള്‍ പരാതി നല്‍കിയെന്നും അഞ്ജു പറഞ്ഞു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അല്ല അജിത്തിനെ നിയമിച്ചതെന്നും അഞ്ച് മെഡലുകള്‍ കിട്ടിയ കോച്ച് എന്ന നിലയിലാണ് അജിത്തിനെ നിയമിച്ചതെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

അതേസമയം അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത് എന്തുകൊണ്ടും നന്നായെന്ന് കായികമന്ത്രി ഇ.പി ജയരാജന്‍ പ്രതികരിച്ചു. അവരുടെ രാജി ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതി പുറത്ത് കൊണ്ടുവന്നത് മാധ്യമങ്ങളാണെന്നും ജയരാജന്‍ പറഞ്ഞു.

താനോ സര്‍ക്കാരോ അഞ്ജുവിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയിട്ടില്ല. അവരെ ഒഴിവാക്കണമെന്ന് പറഞ്ഞിട്ടില്ല. അവര്‍ക്ക് സ്വയം തോന്നി രാജിവെക്കുകയായിരുന്നുവെന്നും അത് വളരെ നന്നായെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.