1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2016

സ്വന്തം ലേഖകന്‍: ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍ ഇനി വെറും 11 മിനിട്ട്, അതിവേഗ വിമാനം വരുന്നു. സ്‌കീമര്‍ ജെറ്റുകളുടെ നിര്‍മ്മാതാവായ ചാള്‍സ് ബോംബാര്‍ഡിയറാണ് അതിവേഗ വിമാനം എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ആന്റിപോഡ് എന്നാണ് പുതിയ അതിവേഗ വിമാനത്തിന്റെ പേര്.

സ്‌കീമര്‍ ജെറ്റിന്റെ ഇരട്ടിവേഗവും കോണ്‍കോഡ് വിമാനങ്ങളുടെ 12 ഇരട്ടി വേഗവും ആന്റിപോഡിനുണ്ട്. 20,000 കിലോമീറ്റര്‍ വേഗതയിലേക്ക് എത്തുന്നതിന് ഈ വിമാനത്തിന് ഒരു മണിക്കൂറില്‍ താഴെ സമയം മതിയാകും. പത്ത് ആളുകളെ വഹിക്കുന്നതിനുള്ള ശേഷിയാണ് ആന്റിപോഡിനുള്ളത്.

ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നവയാണ് ബോംബാര്‍ഡിയര്‍ നിര്‍മ്മിച്ച സ്‌കീമര്‍ വിമാനങ്ങള്‍. എന്നാല്‍ ഇവയുടെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാനാവുമെന്നതാണ് ആന്റിപോഡുകളുടെ പ്രത്യേകത. നാല്‍പ്പതിനായിരം അടി ഉയരത്തില്‍ ശബ്ദത്തേക്കാള്‍ 24 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്നതിനുള്ള ശേഷി ആന്റിപോഡുകള്‍ക്കുണ്ട്.

ചിറകുകളില്‍ ഘടിപ്പിച്ചിരിക്കുന്ന റോക്കറ്റ് ഇന്ധനം ആന്റിപോഡിനെ 40,000 അടി മുകളില്‍ എത്തിക്കും. അതിനുശേഷം ഈ ചിറകുകള്‍ ആന്റിപോഡില്‍ നിന്ന് വേര്‍പിരിഞ്ഞ് വിമാനത്താവളത്തിലേക്ക് തിരിച്ചിറങ്ങും. സൈനിക ആവശ്യങ്ങള്‍ക്കാവും ആന്റിപോഡ് ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുക എന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.