1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2015

സ്വന്തം ലേഖകന്‍: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാം അന്തരിച്ചു. ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഷില്ലോങ് ഐ.ഐ.എമ്മില്‍ പ്രബന്ധം അവതരിപ്പിച്ചു കൊണ്ടിരിക്കെ വേദിയില്‍ കുഴഞ്ഞു വീണ അബ്ദുള്‍ കലാമിനെ ഉടന്‍ തന്നെ ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കലാമിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ തുടരുന്നതിനിടെയാണ് അദ്ദേഹം വിടവാങ്ങിയത്.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന അദ്ദേഹം ഏറ്റവും ജനകീയനും ജനപ്രിയനുമായാണ് വിരമിച്ചത്. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തില്‍ ജൈനലാബ്ദീന്റെയും ആയിജയമ്മയുടെയും മകനായി 1931 ഒകേ്ടാബര്‍ 15 നു ജനിച്ചു.

പ്രഗല്‍ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമായിരുന്നു അബ്ദുള്‍ കലാം. തന്റെ ജനകീയ നയങ്ങളാല്‍, ജനങ്ങളുടെ രാഷ്ര്ടപതി എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25 നു സ്ഥാനമൊഴിഞ്ഞു. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസത്തില്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കവെയാണ് അപ്രതീക്ഷമായി അദ്ദേഹത്തെ മരണം തട്ടിയെടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.