1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2018

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം തുടരുന്നു; കെജ്രിവാളിനെതിരെ ഹൈക്കോടതി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിവരുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നതോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തു നല്‍കി.

നിരാഹാര സമരം നടത്തിയിരുന്ന സത്യേന്ദ്ര ജയിനിനെയും മനീഷ് സിസോദിയയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കെജ്‌രിവാളും മന്ത്രി ഗോപാല്‍ റായിയും മാത്രമാണ് സമരം തുടരുന്നത്. ഇവര്‍ രണ്ട് പേരും നിരാഹാര സമരത്തിലല്ല. ചര്‍ച്ചക്ക് തയ്യാറാണെന്ന് ഉദ്യോഗസ്ഥര്‍ നിലപാട് അറിയിച്ചതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കാനുള്ള അനുകൂല സാഹചര്യം ഉടലെടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം ലഫ്റ്റനന്റ് ഗവര്‍ണര്‍ വിളിക്കണമെന്ന ഏക ആവശ്യമാണ് ഇനി നിലനില്‍ക്കുന്നത്.

സമരത്തിന് വിവിധ പാര്‍ട്ടികളില്‍ നിന്ന് ലഭിച്ച പിന്തുണയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ബിജെപി ഇതര പാര്‍ട്ടികളില്‍ നിന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നയാളെ ആം ആദ്മി പാര്‍ട്ടി പിന്തുണച്ചേക്കും. കെജ്‌രിവാളിന്റെയും മന്ത്രിമാരുടെയും സമരത്തെയും പ്രധാനമന്ത്രിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. നിലവിലെ സമരത്തില്‍ പ്രധാനമന്ത്രി ഇടപെടണം എന്ന് ആവശ്യപ്പെട്ട് 10 ലക്ഷം ഒപ്പുകള്‍ ശേഖരിക്കുന്ന പരിപാടിക്ക് ആം ആദ്മി പാര്‍ട്ടി തുടക്കം കുറിച്ചു.

അതിനിടെ ഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലിന്റെ വസതിയില്‍ സമരം നടത്താന്‍ കെജ്‌രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് ചോദിച്ച ഹൈക്കോടതി ഇതിനെ സമരമെന്ന് വിളിക്കാനാകില്ലെന്നും പറഞ്ഞു. നിങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. ഇത്തരമൊരു സമരത്തിന് ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയത്. ഇതിനെ സമരമെന്ന് വിളിക്കാനാകില്ല. നിങ്ങള്‍ക്ക് ഒരാളുടെ വീട്ടിലോ ഓഫീസിലോ കയറി സമരം നടത്താനാകില്ല. കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരം ചോദ്യം ചെയ്ത് ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.