1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2016

സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സില്‍ മത്സരത്തിനിടെ ഭാരോദ്വഹന താരത്തിന്റെ കൈ ഒടിഞ്ഞുതൂങ്ങി, റിയോയുടെ കണ്ണീരായി അര്‍മീനിയന്‍ താരം അന്ദ്രാനിക് കറപാച്യന്‍. അര്‍മേനിയയുടെ അന്ദ്രാനിക് കറപാച്യനു നേരിട്ട അത്യാഹിതത്തിന്റെ കരളലിയിപ്പിക്കുന്ന രംഗം റിയോയിലെ ഭാരോദ്വഹന വേദിയില്‍ എത്തിയവരെ കരയിപ്പിക്കുകതന്നെ ചെയ്തു.

പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തില്‍ മത്സരിക്കുന്നതിനിടെയാണ് അന്ദ്രാനിക്കിന് പരിക്കേറ്റത്. 195 കിലോ ഭാരം ഉയര്‍ത്താനുള്ള ശ്രമത്തിനിടെ അന്ദ്രാനിക്കിന്റെ കൈ ഒടിഞ്ഞുതൂങ്ങുകയായിരുന്നു. ഭാരം ഉയര്‍ത്തിയ ശേഷം ബാര്‍ കൈയില്‍നിന്നും തെന്നി പിന്നിലേക്കു വീണതാണ് അപകടത്തിനു കാരണമായത്. അന്ദ്രാനിക്കിന്റെ ഇടത് കൈ, മുട്ടിനു താഴെ ഒടിഞ്ഞുതൂങ്ങി. വേദനകൊണ്ട് പുളഞ്ഞ അന്ദ്രാനിക്കിനെ പരിശീലകനും മറ്റും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ജിംനാസ്റ്റിക്‌സില്‍ പുരുഷന്‍മാരുടെ വോള്‍ട്ട് യോഗ്യതാ റൗണ്ട് മത്സരത്തിനിടെ ഫ്രാന്‍സിന്റെ സമിര്‍ എയ്ത് സെഡിനും പരിക്കേറ്റിരുന്നു. ലാന്‍ഡിംഗിലെ പിഴവാണ് സെഡിന്റെ കാലൊടിയാന്‍ ഇടയാക്കിയത്. ബാറില്‍ കുത്തിയുയര്‍ന്ന് വോള്‍ട്ടിനു മുകളില്‍ രണ്ട് ബാക്ക്ഫ്‌ളിപ്പുകള്‍ പൂര്‍ത്തിയാക്കി ലാന്‍ഡ് ചെയ്തപ്പോള്‍ സെഡിന്റെ ഇടംകാല്‍ വട്ടം ഒടിയുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.