1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2016

സ്വന്തം ലേഖകന്‍: ടൈറ്റാനിക്ക് കപ്പലിലെ ഒരു താക്കോലിന് ലഭിച്ച വില എഴുപതു ലക്ഷം രൂപ! ടൈറ്റാനിക്കില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോലാണ് 85,000 പൗണ്ടിന് (ഏകദേശം എഴുപത് ലക്ഷം രൂപ) ലേലത്തില്‍ പോയത്. അന്‍പതിനായിരം പൗണ്ട് വരെയായിരുന്നു ഇതിന് പ്രതീക്ഷിച്ചിരുന്ന വില.

എന്നാല്‍, നിരവധിപ്പേര്‍ക്ക് ജീവനിലേയ്ക്കുള്ള വാതില്‍ തുറന്ന ആ താക്കോലിനെ കുറിച്ച് അടുത്ത ദിവസങ്ങളില്‍ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇതിന്റെ മൂല്യം കുത്തനെ ഉയര്‍ത്തുകയായിരുന്നു. ബര്‍ക്ക്‌ഷെയറില്‍ നിന്നുള്ള ഒരു കാവല്‍ ജോലിക്കാരനാണ് കപ്പലിലേക്ക് കടല്‍വെള്ളം ഇരച്ച് കയറുമ്പോഴും സ്വജീവന്‍ പണയം വച്ച് ഈ താക്കോല്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്ന് ലൈഫ് ജാക്കറ്റുകള്‍ നല്‍കി അനേകരുടെ ജീവന്‍ രക്ഷിച്ചത്.

ഇന്നലെ വൈകിട്ട് ബ്രിട്ടണിലെ വില്‍റ്റ്‌ഷെയറിലായിരുന്നു ലോകത്തെ നടുക്കിയ കപ്പല്‍ ദുരന്തത്തിന്റെ ശേഷിപ്പുകള്‍ ലേലത്തിനു വച്ചത്. മരണം തൊട്ടുവിളിക്കും മുന്‍പ് കപ്പലിലെ ചീഫ് കയര്‍ലസ് ഓപ്പറേറ്റര്‍ എഴുതിയ പോസ്റ്റുകാര്‍ഡ് 19, 000 (ഏകദേശം 15 ലക്ഷം രൂപ) നാണ് ലേലത്തില്‍ പോയത്. ടൈറ്റാനിക്കിന്റെ സ്മരകളുറങ്ങുന്ന അവശിഷ്ടങ്ങള്‍ മുന്‍പും ലേലത്തില്‍ വച്ചിരുന്നുവെങ്കിലും ഇരുന്നൂറിലേറെ വസ്തുക്കള്‍ ഒന്നിച്ച് ലേലത്തിനു വയ്ക്കുന്നത് ഇതാദ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.