1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2018

സ്വന്തം ലേഖകന്‍: ചൂതുകളിച്ച് സമ്പാദ്യം മുഴുവന്‍ കളഞ്ഞു കുളിച്ചാലെന്താ? ഓസ്ട്രിയയില്‍ ചൂതാട്ടത്തിന് അടിമയായ യുവാവിന് നഷ്ടപരിഹാരമായി 21 കോടി നല്‍കാന്‍ കോടതി വിധി. ചൂതാട്ടത്തിനടിപ്പെട്ട് ധനനഷ്ടമുണ്ടായതായി കാണിച്ച് ഗാംബ്ലിങ് കമ്പനിക്കെതിരെ ഒരാള്‍ നല്‍കിയ കേസില്‍ പരാതിക്കാരന് 2.5 മില്യണ്‍ യൂറോ (ഏകദേശം 21 കോടിയിലധികം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഓസ്ട്രിയന്‍ കോടതി വിധിച്ചു.

002 മുതല്‍ നീണ്ട പത്തു വര്‍ഷത്തെ കാലയളവില്‍ ഏകദേശം 17 കോടിയോളം രൂപ(2 മില്യണ്‍ യൂറോ) സ്ലോട്ട് മെഷീനുകളിലൂടെ നഷ്ടമായതായി പരാതിക്കാരന്‍ കോടതിയെ ധരിപ്പിച്ചു. ഓസ്ട്രിയന്‍ നഗരമായ വീനര്‍ നോയിഷ്ഡാറ്റിലെ നോവാമാറ്റിക് കമ്പനിയ്‌ക്കെതിരെയായിരുന്നു കേസ് നല്‍കിയത്. തിങ്കളാഴ്ചയാണ് കേസില്‍ കോടതി വിധി പറഞ്ഞത്.

വിഷയത്തില്‍ വിദഗ്‌ധോപദേശം തേടിയ കോടതി ചൂതാട്ടത്തില്‍ മുഴുകിയതു കാരണം വരുമാനമുണ്ടാക്കാനാനുള്ള കഴിവ് പരാതിക്കാരന് ഭാഗികമായി നഷ്ടമായതായി കണ്ടെത്തി. തുടര്‍ന്നാണ് വിധി പ്രസ്താവിച്ചത്. നോവാമാറ്റിക് കമ്പനിയ്ക്ക് ലോകവ്യാപകമായി ഗാംബ്ലിങ് കേന്ദ്രങ്ങളുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.