1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2018

സ്വന്തം ലേഖകന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ ഉയര്‍ത്തി; 0.75 ശതമാനം വര്‍ധന പ്രവാസികള്‍ക്ക് അധിക ബാധ്യത വരുത്തിയേക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ നിരക്കാണിത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെട്ടിക്കുറച്ച പലിശ നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രണ്ടു തവണ മാത്രമേ വര്‍ദ്ധിപ്പിച്ചിട്ടുള്ളൂ.

യൂറോയ്ക്കും ഡോളറിനുമെതിരെയുള്ള പൗണ്ടിന്റെ കുതിപ്പാണ് പലിശ നിരക്ക് ഉയര്‍ത്താന്‍ കാരണമായത്. അതേസമയം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചയുടനെ പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞത് സാമ്പത്തിക രംഗത്ത് ആശങ്ക പരത്തി. പലിശ നിരക്ക് വര്‍ദ്ധനവ് മലയാളികളടക്കമുള്ള 3.7 മില്യണ്‍ ജനങ്ങള്‍ക്ക് അധിക ബാദ്ധ്യത വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വേരിയബിള്‍, ട്രാക്കര്‍ മോര്‍ട്ടഗേജുകള്‍ ഉള്ളവര്‍ക്ക് ഇനി മുതല്‍ മാസം തോറും അധിക തുക കണ്ടെത്തേണ്ടി വരും. വിദഗ്ധരുടെ അഭിപ്രായത്തില്‍ 20 വര്‍ഷത്തെ മോര്‍ട്ടഗേജിന് ഓരോ അന്‍പതിനായിരം പൗണ്ടിനും മാസം തോറും ആറു പൗണ്ട് വീതമാണ് അധികമായി നല്‍കേണ്ടി വരുക. 2017 അവസാനത്തോടെ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 1.3 മില്യണ്‍ മോര്‍ട്ടഗേജുകള്‍ ട്രാക്കര്‍ ലെവലിലും, 1.8മില്യണ്‍ മോര്‍ട്ടഗേജുകള്‍ വേരിയബിളിലും പെടുന്നവയാണ്.

0.25 ശതമാനം അധിക പലിശക്ക് ട്രാക്കര്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് ശരാശരി 16 പൗണ്ടും വേരിയബിള്‍ റേറ്റിലുള്ളവര്‍ക്ക് ശരാശരി 12 പൗണ്ടുമായിരിക്കും അധികമായി നല്‍കേണ്ടി വരുകയെന്നാണ് സൂചന. അതേസമയം നിക്ഷേപകര്‍ക്ക് ആശ്വാസമാകുന്ന നടപടി കൂടുതല്‍ നിക്ഷേലം ആകര്‍ഷിക്കുമെന്നും കരുതപ്പെടുന്നു. ഏറെക്കാലമായി തുടരുന്ന കുറഞ്ഞ പലിശനിരക്കുകള്‍ മൂലം നിക്ഷേപകര്‍ മറ്റു നിക്ഷേപ മാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരായിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.