1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2018

സ്വന്തം ലേഖകന്‍: അമേരിക്കന്‍ രാഷ്ട്രീയത്തിലെ രണ്ട് കരുത്തന്മാരുടെ കരുത്തായിരുന്ന ബാര്‍ബറ ബുഷ് വിടവാങ്ങി. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത്തെ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഭാര്യയും നാല്‍പത്തിമൂന്നാമത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ അമ്മയുമായിരുന്ന ബാര്‍ബറ ബുഷ് 92 മത്തെ വയസിലാണ് അന്തരിച്ചത്.

ആശുപത്രിയില്‍ കിടന്നു മരിക്കാന്‍ ഇഷ്ടപ്പെടാതെ ഹൂസ്റ്റണിലെ വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു മരണം. 93 വയസ്സുള്ള ഭര്‍ത്താവ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷ് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് വീല്‍ചെയറിലാണ്. പഞ്ഞിക്കെട്ടുപോലെ തലമുടിയും ‘സില്‍വര്‍ ഫോക്‌സ്’ എന്ന വിളിപ്പേരുമായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ബുഷ് കുടുംബാംഗമായിരുന്നു ബാര്‍ബറ.

ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷ് യുഎസ് പ്രസിഡന്റായിരുന്ന 1989–1993 കാലഘട്ടത്തില്‍ പ്രഥമവനിതയായി ബാര്‍ബറ നേടിയ ആദരവും ജനപ്രീതിയും ശ്രദ്ധേയമായി. സാക്ഷരതാ യജ്ഞങ്ങളിലും വംശീയവിദ്വേഷത്തിനെതിരെ പ്രവര്‍ത്തനങ്ങളിലും മുന്നണിപ്പോരാളിയായിരുന്നു. 1945 ലായിരുന്നു ബുഷുമായി ബാര്‍ബറയുടെ പ്രണയവിവാഹം. ജോര്‍ജ് ഡബ്ല്യു ബുഷ് ഉള്‍പ്പെടെ ആറു മക്കളുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.