1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2021

സ്വന്തം ലേഖകൻ: ബൈഡൻ കമല ഹാരിസ് ടീം അധികാരം ഏറ്റെടുത്തു അടുത്ത ദിവസം തന്നെ ചില ഇസ്‌ലാമിക രാഷ്ടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കു ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്തണം അവസാനിപ്പികുമെന്നു ജോ ബൈഡനെ ഉദ്ധരിച്ചു നിയുക്ത വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ളിൻ അറിയിച്ചു. അതോടൊപ്പം ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവുകൾ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു .

കൊവിഡ് മഹാമാരിയില്‍ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചു കൊണ്ടുവരുന്നതിനായി ജോബൈഡന്‍ തന്റെ പുതിയ സാമ്പത്തിക പാക്കേജുകള്‍ ഇതിനകം പ്രഖ്യാപിച്ചു. ഇതു പ്രകാരം 139 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് അമേരിക്കയിലെ ജനങ്ങള്‍ക്കായി അദ്ദേഹം പ്രഖ്യാപിച്ചത്.

ഇതില്‍ 30 കോടി രൂപയോളം കൊവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള ചിലവുകളിലേക്കും മറ്റു പ്രവര്‍ത്തനങ്ങളിലേക്കും നീക്കിവയ്ക്കും. നിരവധിപേര്‍ക്ക് കൊവിഡ് ബാധിക്കുകയും ജീവിതം തകരുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയാണ് 72 ലക്ഷം രൂപ മാറ്റി വയ്ക്കുന്നത്. നിരവധി വ്യവസായങ്ങളും പ്രതിസന്ധിയിലായി. അത്തരം വ്യവസായങ്ങളെ കരകയറ്റാന്‍ വേണ്ടിയാണ് ശേഷിക്കുന്ന 32 ലക്ഷം കോടി രൂപ ചിലവഴിക്കുക.

രാജ്യത്തിന്റെ ആരോഗ്യ നില വളരെ പരിതാപകരമാണ്. ഇപ്പോഴും കൊവിഡ് മഹാമാരിയില്‍ നിന്നും രാജ്യത്തിന് മോചനമായിട്ടില്ല. സാമ്പത്തിക രംഗത്ത് ഉണ്ടായിരിക്കുന്ന അപചയം ഒരിക്കലും നിയന്ത്രണാധിനമാകില്ല. എന്നിരുന്നാലും രാജ്യം ഒത്തുചേര്‍ന്ന് സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ ശ്രമിക്കും അദ്ദേഹം കൂട്ടിചേര്‍ത്തു.

വിദ്യാഭ്യാസ ലോൺ അടയ്ക്കുന്നതിനു നൽകിയിരുന്ന കാലാവധി നീട്ടികൊടുക്കുന്നതിനും സാമ്പത്തിക ദുരിതം അനുഭവിക്കുന്നവരെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.