1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2016

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പ്രശ്‌നം തീരുന്നില്ല, രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം. ഒരു ലക്ഷം പേരെങ്കിലും ഒപ്പുവെച്ച ഒരു നിവേദനം വന്നാല്‍ അത് ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ചക്കെടുക്കണമെന്നാണ് ചട്ടം.

യൂറോപ്യന്‍ യൂനിയനുമായി ബന്ധം പിരിയാനുള്ള ജനവിധി പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് രണ്ടാം ബ്രെക്‌സിറ്റ് ഹിതപരിശോധന വേണമെന്ന ആവശ്യവുമായി പത്തു ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വച്ചത്.

ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിടണമെന്ന ആവശ്യത്തിന് 52 ശതമാനം പേരുടെ പിന്തുണ ലഭിച്ചിരുന്നു.അതേസമയം, 48 ശതമാനം വോട്ടര്‍മാര്‍ തുടരണമെന്നാണ് രേഖപ്പെടുത്തിയത്. ലണ്ടന്‍, സ്‌കോട്ട്‌ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഭൂരിഭാഗം വോട്ടര്‍മാരും യൂനിയനില്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്.

ഹിതപരിശോധനാ ഫലം പുറത്തുവന്നയുടനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തെ യൂറോപ്യന്‍ യൂണിയന്‍ സ്വാഗതം ചെയ്യുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.