1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2019

സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദിവസങ്ങളായി നടത്തുന്ന വിമര്‍ശനത്തെ തുടര്‍ന്ന് യുഎസിലെ ബ്രിട്ടിഷ് സ്ഥാനപതി കിം ഡാറോച്ച് രാജിവച്ചു. ട്രംപിനെ നയമില്ലാത്തവനും കഴിവുകെട്ടവനുമെന്നു വിശേഷിപ്പിക്കുന്ന ഡാറോച്ചിന്റെ രഹസ്യ സന്ദേശങ്ങള്‍ പുറത്തായതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് രാജിയില്‍ കലാശിച്ചത്. 

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി തെരേസ മേ ഡാറോച്ചിനു പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അടുത്ത പ്രധാനമന്ത്രിയാകുമെന്നു കരുതുന്ന ബോറിസ് ജോണ്‍സന്‍ തള്ളിപ്പറഞ്ഞതാണ് പെട്ടെന്നു തീരുമാനമെടുക്കാന്‍ ബ്രിട്ടിഷ് സ്ഥാനപതിയെ നിര്‍ബന്ധിതനാക്കിയതെന്നും വാര്‍ത്തയുണ്ട്.

ട്രംപ് ഭരണകൂടം ഉള്‍പ്പോരുകളുടെ പിടിയിലാണെന്നും ഭരണം മെച്ചപ്പെടാന്‍ സാധ്യത കുറവാണെന്നും മെയില്‍ ഓണ്‍ സണ്‍ഡേ പത്രം ചോര്‍ത്തി പ്രസിദ്ധീകരിച്ച സന്ദേശങ്ങളില്‍ പറഞ്ഞിരുന്നു. യുഎസിന്റെ ഇറാഖ് നയം സ്ഥിരതയില്ലാത്തതും കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്നും ലണ്ടനിലെ വിദേശകാര്യ ഓഫിസിലേക്ക് അയച്ച സന്ദേശങ്ങളില്‍ ഡാറോച്ച് വ്യക്തമാക്കി. തുടര്‍ന്നാണു ട്രംപ് ഡാറോച്ചിനെയും അദ്ദേഹത്തെ പിന്തുണച്ച പ്രധാനമന്ത്രി തെരേസ മേയെയും ട്വിറ്റര്‍ സന്ദേശങ്ങളില്‍ തുടര്‍ച്ചയായി ആക്ഷേപിച്ചത്.

‘യുഎസിലെ യുകെ എംബസിയില്‍ നിന്നുള്ള രേഖകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അംബാസഡര്‍ എന്ന നിലയിലുള്ള എന്റെ നിലനില്‍പ്പിനെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്ന സ്ഥിതിക്ക് അവയ്‌ക്കെല്ലാം വിരാമമിടാന്‍ ഞാന്‍ തന്നെ തീരുമാനിച്ചു’– രാജിക്കത്തില്‍ കിം ഡാറോച്ച് ചൂണ്ടിക്കാട്ടി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല