1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2021

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് സിറ്റിസൺ അവാർഡ് സ്വന്തമാക്കി യുകെ മലയാളി. കോട്ടയം തീക്കോയി സ്വദേശി മാക്സ് മാത്യൂസ് ആണ് അവാർഡിന് അർഹനായത്. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നു നാമനിർദേശം ചെയ്യപ്പെടുന്നവരിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. വിവിധ പാനലുകൾ ചേർന്ന സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

കൊവിഡ് കാലത്ത് പ്രാദേശിക ആശുപത്രികളിലെ രോഗികൾക്കായി സ്വന്തം സമയവും പണവും മുടക്കി ചോക്‌ലറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയതാണ് മാക്സിനെ അവാർഡിന് നാമനിർദേശം ചെയ്യാൻ കാരണം. കൈയ്യിലെ പണം മുടക്കി ബാരിയിലെയും ലാൻഡോക്കിലെയും ആശുപത്രികളിൽ സമ്മാനങ്ങളെത്തിക്കാൻ മാക്സ് കാണിച്ച സേവനസന്നദ്ധത അദ്ദേഹം ദുരിതകാലത്തെ ഹീറോയായി തിരഞ്ഞെടുക്കപ്പെടാൻ കാരണമായി.

കേരളത്തിൽ ആയുർവേദ രംഗത്തു ജോലി ചെയ്ത ശേഷമാണ് മാക്സ് യുകെയിൽ എത്തുന്നത്. ലാൻഡ്ലോക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയ സിമി മാക്സാണ് ഭാര്യ. വിദ്യാർഥികളായ ഡേവിഡ്, ദീപക് എന്നിവർ മക്കളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.