1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2016

സ്വന്തം ലേഖകന്‍: മുസ്‌ലിം നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനി നിരോധനം, ന്യായീകരണവുമായി ഫ്രഞ്ച് സര്‍ക്കാര്‍. നേരത്തെ നിരോധനം മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ബുര്‍ക്കിനി നിരോധനത്തെ കാണരുതെന്ന് ഫ്രഞ്ച് വനിതാ അവകാശ മന്ത്രി ലോറന്‍സ് റൊസിഗ്‌നോള്‍ പറഞ്ഞു.

മെഡിറ്ററേനിയന്‍ തീരദേശ നഗരങ്ങളായ കാന്‍, വില്ലെനുവെ ലൂബെറ്റ്, സിസ്‌കോ എന്നിവിടങ്ങളിലാണ് ബുര്‍ക്കിനി നിരോധനം ഏര്‍പ്പെടുത്തിയത്. അറ്റ്‌ലാന്റിക് തീരത്തുള്ള ലെ ടോക്കെ നഗരവും ബുര്‍ക്കിനി നിരോധിക്കുന്നതു പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം.

അതേസമയം, ബുര്‍ക്കിനി നിരോധിച്ചതിനെ കളിയാക്കി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാസിക ഷാര്‍ളി എബ്‌ഡോയിലെ ജീവനക്കാര്‍ക്കു നേരെ വധ ഭീഷണി ഉയര്‍ന്നു. മാസികയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഭീഷണി സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.