1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2018

സ്വന്തം ലേഖകന്‍: വെന്ത് ചാരമായി കാലിഫോര്‍ണിയ; കാട്ടുതീയില്‍ മരിച്ചവരുടെ സംഖ്യ 74 ആയി, കാണാതായവരുടെ എണ്ണം 1000 കവിഞ്ഞു. അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്ത് ഒരാഴ്ചയായി പടരുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു. കാണാതായവരുടെ എണ്ണം ആയിരം കടന്നു. 1,011 പേരെ കാണാതായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ വടക്കും തെക്കുമായി മൂന്നിടങ്ങളിലാണ് ഒരേസമയം കാട്ടുതീ പടര്‍ന്നത്. ഇതില്‍ വടക്കുണ്ടായ ക്യാമ്പ് ഫയര്‍ എന്ന കാട്ടുതീ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ ആയിരുന്നു.

പാരഡൈസ് നഗരമടക്കം വിഴുങ്ങിയ ഈ കാട്ടുതീ അണയ്ക്കാന്‍ അയ്യായിരത്തോളം അഗ്‌നിശമന സേനാംഗങ്ങള്‍ തീവ്രശ്രമം തുടരുകയാണ്. 9,700 വീടുകളാണ് ഇതിനോടകം കത്തിനശിച്ചത്. 1,42,000 ഏക്കര്‍ പ്രദേശം നശിച്ചു. അഭയാര്‍ത്ഥികളെ വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏറെക്കുറെ തകര്‍ന്ന നിലയിലാണ്. ദുരിതബാധിതരുമായി ബന്ധപ്പെടാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.