1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2015

സ്വന്തം ലേഖകന്‍: കാന്റി ക്രാഷ് സാഗ കളിച്ചു കളിച്ചു കളി കാര്യമായി. കാലിഫോര്‍ണിയക്കാരനായ യുവാവിനാണ് അമിതമായ കാന്റി ക്രാഷ് ഭ്രമം കൈവിരന്‍ നഷ്ടമാക്കിയത്.

പട്ടാളത്തില്‍ നിന്നും വിരമിച്ച ഇരത്തൊമ്പതുകാരന്‍ വേറെ ജോലിയൊന്നും കിട്ടാതെ സമയം കളയാന്‍ വേണ്ടിയാണ് കാന്റി ക്രാഷ് കളി തുടങ്ങിയത്. എന്നാല്‍ മെല്ലെ കളിക്ക് അടിമയായ യുവാവ് തുടര്‍ച്ചയായി ആറ് ആഴ്ചകളാണ് ഗെയിം കളിച്ചത്.

ഗെയിമിന്റെ 80 റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ യുവാവ് പതിവ് പോലെ കഴിഞ്ഞ ദിവസം ഗെയിം കളിക്കാനിരുന്നപ്പോഴാണ് തള്ളവിരല്‍ അനക്കാന്‍ കഴിയുന്നില്ല എന്നു കണ്ടത്.

പരിഭ്രാന്തനായ യുവാവ് തുടര്‍ന്നു നടത്തിയ വൈദ്യ പരിശോധനയില്‍ മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ഞരമ്പ് പ്രവര്‍ത്തന രഹിതമായെന്ന് കണ്ടെത്തി. ഈ ഞരമ്പിന് കാര്യമായ ക്ഷതവും സംഭവിച്ചിട്ടുണ്ട്.

കളിയെല്ലാം മാറ്റിവച്ച് വിരലുകളുടെ ചലന ശേഷി തിരിച്ചു പിടിക്കുന്നതിനായി ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് ഇപ്പോള്‍ യുവാവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.